ഉടമ അറിയാതെ അക്കൗണ്ടിൽ നിന്ന് മൂന്ന് തവണ പണം പിൻവലിച്ചു; ബാങ്ക് തുക നൽകണമെന്ന് ഉത്തരവ്

കൊച്ചി: ഉപഭോക്താവ് അറിയാതെ സേവിങ്‌സ് ബാങ്ക് അക്കൗണ്ടിൽ നിന്നും മൂന്ന് തവണയായി പണം പിൻവലിച്ച സംഭവത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ. 2018 ഡിസംബർ 26, 27 തീയതികളിൽ മൂന്ന് തവണകൾ ആയിട്ടാണ് ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്നും ഒരു ലക്ഷത്തി അറുപതിനായിരം രൂപ തട്ടിയെടുത്തത്. എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ. കമ്മീഷൻ പ്രസിഡൻറ് ഡി.ബി ബിനു മെമ്പർമാരായ വൈക്കം രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ചാണ് ഉത്തരവിട്ടത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂവാറ്റുപുഴ പെഴക്കാപ്പിള്ളി ബ്രാഞ്ചിൽ അക്കൗണ്ട് ഉള്ള മൂവാറ്റുപുഴ സ്വദേശി പി.എം സലീമിനാണ് ദുരനുഭവം ഉണ്ടായത്. സ്വന്തം ആവശ്യത്തിന് പണം പിൻവലിക്കാൻ മുളന്തുരുത്തിയിലെ എ.ടി.എമ്മിൽ കയറിയപ്പോഴാണ് പണം നഷ്ടമായ വിവരം അറിയുന്നത്. ഉടൻതന്നെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ സമീപിച്ചെങ്കിലും ആവശ്യമായ സഹായം അവിടെ നിന്ന് ലഭിക്കാത്ത സാഹചര്യത്തിൽ ബാങ്കിംഗ് ഓംബുഡ്‌സ്മാനെ സമീപിക്കുകയായിരുന്നു. ബാങ്കിംഗ് ബുക്ക്‌സ്മാൻ 80,000 രൂപ നൽകാൻ വിധിച്ചിരുന്നു. തുടർന്ന് ബാലൻസായി ലഭിക്കാനുള്ള എഴുപതിനായിരം രൂപയ്ക്കാണ് ഉപഭോക്താവ് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്.

ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെടാതിരിക്കുന്നതിനുള്ള മുൻകരുതൽ സ്വീകരിക്കേണ്ടത് ബാങ്കുകളുടെ ഉത്തരവാദിത്വമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറയുന്നു. പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ട കമ്മീഷൻ ഉപഭോക്താവിന് നൽകാനുള്ള 70000 രൂപയും കൂടാതെ 15,000 രൂപ നഷ്ടപരിഹാരവും 30 ദിവസത്തിനുള്ളിൽ നൽകാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് ഉത്തരവ് നൽകി. പരാതിക്കാരന് വേണ്ടി അഡ്വക്കേറ്റ് ടോം ജോസഫ് ഹാജരായി.

മണിക്കൂറുകൾക്കുള്ളിൽ ഏറിയും കുറഞ്ഞും സ്വർണ വില; കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന്റെ നിരക്കറിയാം

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. 22 കാരറ്റ് 1 പവൻ സ്വർണത്തിന് പവന് 160 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 1,10,480 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ വൈകീട്ട് ഒരു പവൻ

വെയിലേറ്റ് വാടല്ലേ…; ചൂടിനെ ശമിപ്പിക്കാന്‍ മഴ, ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് വേനല്‍ച്ചൂടിന് ആശ്വാസമായി മഴ. ഇന്ന് മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അലേര്‍ട്ട്. മെയ് രണ്ടുവരെ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയ്ക്കും

പെൺകുട്ടികളുടെ ചിത്രങ്ങളെടുത്ത് മോർഫ് ചെയ്ത് ടെലഗ്രാമിൽ വിൽപ്പന; യുവാവ് അറസ്റ്റിൽ

മലപ്പുറം: പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അശ്ലീല കണ്ടന്റാക്കി ടെലഗ്രാമിൽ വിൽപ്പന നടത്തിയെന്ന കേസിൽ പ്രതി അറസ്റ്റിൽ. മലപ്പുറം വള്ളിക്കുന്ന് സ്വദേശി നിതിൻ മോഹൻദാസാണ് അറസ്റ്റിലായത്. രാമനാട്ടുകര സ്വദേശിയുടെ പരാതിയിൽ പരപ്പനങ്ങാടി പൊലീസ് ആണ്

അനധികൃത കുടിയേറ്റം; രണ്ട് ബംഗ്ലാദേശി യുവതികൾ പിടിയിൽ

തിരുവനന്തപുരം: അനധികൃത കുടിയേറ്റം മൂലം കേരളത്തിലെത്തിയ രണ്ട് ബംഗ്ലാദേശി യുവതികൾ കഴക്കൂട്ടത്ത് പിടിയിൽ. ബംഗ്ലാദേശികളായ സുമി, ഇദ്ഖാനൂൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പൊലീസ് നടത്തിയ പരിശോധനയിൽ പെൺവാണിഭം എന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ബംഗ്ലാദേശി യുവതികളുടെ കൂടെയുണ്ടായിരുന്ന

സീസൺ തിരക്ക് ഒഴിവാക്കാൻ മെയ് ഒന്ന് മുതൽ ഊട്ടിയിൽ ഗതാഗത നിയന്ത്രണം

ഊട്ടി: ഊട്ടിയിൽ സീസൺ തിരക്കിനോട് അനുബന്ധിച്ചുള്ള ഗതാഗത നിയന്ത്രണം മേയ് ഒന്നിന് നിലവിൽ വരും. പുഷ്പമേള അടക്കമുള്ളവ കാണാൻ ഊട്ടിയിൽ ലക്ഷക്കണക്കിനു സന്ദർശകർ എത്തുന്നത് പതിവാണ്. വൻ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ഗതാഗത നിയന്ത്രണം. മേയ്

ബന്ദിപ്പൂരിലും നാഗര്‍ഹോളെയിലും ഇനി നോ സെല്‍ഫി

കര്‍ണാടകത്തിലെ പ്രമുഖ ദേശീയോദ്യാനങ്ങളും ഒട്ടേറെ മലയാളി സന്ദര്‍ശകര്‍ എത്തുന്നതുമായ ബന്ദിപ്പുര്‍, നാഗര്‍ഹോളെ വനങ്ങളില്‍ സഞ്ചാരികള്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍. സഫാരിക്കിടെ വന്യമൃഗങ്ങള്‍ക്കൊപ്പം സെല്‍ഫിയും വീഡിയോയും എടുക്കുന്നതിനു കര്‍ണാടക വനംവകുപ്പ് നിരോധനമേര്‍പ്പെടുത്തി. കൂടാതെ സഫാരി ആരംഭിച്ചാല്‍ മൊബൈല്‍

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.