തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണത്തിന് ഉത്സവ ബത്ത പ്രഖ്യാപിച്ചു..

ഇക്കുറി ഓണത്തിന് തൊഴിലുറപ്പ് തൊഴിലാളികൾക്കും ഉത്സവ ബത്ത പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും 100 പ്രവർത്തി ദിനങ്ങൾ പൂർത്തിയാക്കിയ എല്ലാ തൊഴിലുറപ്പ് തൊഴിലാളികൾക്കുമാണ് ഉത്സവ ബത്ത നൽകുക.

1000 രൂപയാണ് ഉത്സവബത്തയായി നൽകുകയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 4.6 ലക്ഷം ആളുകൾക്ക് ഈ നിലയിൽ സഹായധനമെത്തും. ഇതിനായി 46 കോടി രൂപ വകയിരുത്തിയെന്ന് ധനവകുപ്പ് അനുവദിച്ചു

സർവീസ് പെൻഷൻകാർക്കും പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവബത്തയായി 1000 രൂപയും നൽകും. ഓണം അഡ്വാൻസായി 20000 രൂപ ജീവനക്കാർക്ക് അനുവദിക്കാനും ധനമന്ത്രി ആവശ്യപ്പെട്ടിരുന്നു. പാർട്ട്‌ ടൈം – കണ്ടിൻജന്റ് ഉൾപ്പെടെ മറ്റു ജീവനക്കാർക്ക് അഡ്വാൻസ് 6000 രൂപയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്ക് 4000 രൂപ ബോണസ് സംസ്ഥാന സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ബോണസിന് അർഹത ഇല്ലാത്തവർക്ക് ഉത്സവബത്തയായി 2750 രൂപയും പ്രഖ്യാപിച്ചിരുന്നു.

ഇനിയങ്ങോട്ട് സ്വര്‍ണത്തെ പിടിച്ചാല്‍ കിട്ടില്ല; ഇന്ന് വിലയില്‍ വര്‍ധനവ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഇന്നലെ രണ്ട് തവണയാണ് വില കുറഞ്ഞത്. പശ്ചിമേഷ്യയിലെ യുദ്ധത്തിന്റെ സാഹചര്യത്തില്‍ ആദ്യ ദിവസങ്ങളില്‍ സ്വര്‍ണവില കുത്തനെ കൂടിയിരുന്നു. പിന്നീട് ക്രൂഡ് ഓയിലിന്റെ വില വന്‍തോതില്‍ ഉയര്‍ന്നതും

ധർമ്മടത്ത് പോര് മുറുകും, പിണറായി വിജയനെതിരെ അബ്ദുൾ റഷീദ് കോൺ​ഗ്രസ് സ്ഥാനാർത്ഥിയായേക്കും

ധർമ്മടത്ത് പോര് മുറുകുന്നു. അബ്ദുൾ റഷീദ് കോൺ​ഗ്രസ് സ്ഥാനാർത്ഥി പരി​ഗണനയിലാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വി പി അബ്ദുൾ റഷീദ് സ്ഥാനാർത്ഥിയായേക്കും. കെപിസിസി അം​ഗവും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ് ഇദ്ദേഹം. തളിപ്പറമ്പിലായിരുന്നു

ഗതാഗത നിരോധനം

ബീനാച്ചി – പനമരം റോഡിലെ പുഞ്ചവയല്‍ മുതല്‍ മാത്തൂര്‍ വരെയുള്ള പ്രദേശത്ത് റോഡ് കട്ടിങ് പ്രവൃത്തിക്കിടെ മഴ പെയ്യ്തതിനാല്‍ അപകട സാധ്യത മുന്നില്‍കണ്ട് പുഞ്ചവയല്‍ മുതല്‍ മാത്തൂര്‍ വരെയുള്ള ഭാഗത്തെ വാഹന ഗതാഗതം അനിശ്ചിത

നിയമസഭാ തിരഞ്ഞെുപ്പ്; നോഡൽ ഓഫീസർമാരുടെ യോഗം ചേർന്നു

2026 ലെ നിയമസഭാ തിരഞ്ഞെുപ്പുമായി ബന്ധപ്പെട്ട് നോഡൽ ഓഫീസർമാരുടെ യോഗം ജില്ലാ കളക്റ്റർ ഡി.ആർ മേഘശ്രീയുടെ അദ്ധ്യക്ഷതയിൽ മിനി കോൺഫറൻസ് ഹാളിൽ ചേർന്നു. ജില്ലയില്‍ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് മാതൃക പെരുമാറ്റ ചട്ടമനുസരിച്ച്

പുസ്തകം ചുരുക്കി ‘മൈക്രോ’ ആക്കും: പരീക്ഷാ കോപ്പിയടിക്ക് പുതിയ തന്ത്രം;സൈബർ പോലീസ് നിരീക്ഷണത്തിലേക്ക്

പത്തനംതിട്ട: സംസ്ഥാനത്തെ എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് കോപ്പിയടിക്കാൻ സഹായം നൽകുന്ന രണ്ട് ടെലിഗ്രാം ചാനലുകൾ വിദ്യാഭ്യാസ വകുപ്പിന്റെ നിരീക്ഷണത്തിൽ. അരലക്ഷത്തോളം പേർ പിന്തുടരുന്ന ഈ ചാനലുകളിൽ വിദ്യാർഥികളുടെ തള്ളിക്കയറ്റമാണ്. പാഠപുസ്തകത്തിലെ ഒരു പേജിലെ ഉള്ളടക്കത്തെ

ഇടിമിന്നലേറ്റ് യുവാവ് മരിച്ചു.

മലപ്പുറം പരപ്പനങ്ങാടിയില് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. പരപ്പനങ്ങാടി കോട്ടന്തല സ്വദേശി പാലക്ക പറമ്പില് അബൂബക്കറിന്റെ മകന് മുഹമ്മദ് ആസിഫ് (24) ആണ് മരിച്ചത്. പരപ്പനങ്ങാടിയിലെ സഞ്ചാര കേന്ദ്രമായ ന്യൂകെട്ടില് ഇരിക്കുന്നതിനിടെയാണ് ഇടിമിന്നല് ഏറ്റത്. മൃതദേഹം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.