ബിഹാറിൽ മാധ്യമപ്രവർത്തകനെ വീട്ടിൽ അതിക്രമിച്ചു കയറി വെടിവെച്ച് കൊലപ്പെടുത്തി. ദൈനിക് ജാഗരൺ പത്രത്തിന്റെ കറസ്പോണ്ടന്റ് വിമൽ കുമാർ യാദവാണ് കൊല്ലപ്പെട്ടത്.
ഇന്ന് പുലർച്ചെയാണ് അക്രമമുണ്ടായത്. റാനിഗഞ്ച് ജില്ലയിലെ അരാരയിലെ വീട്ടിലെത്തിയ ആയുധധാരികളായ നാലംഗ സംഘം, വിമൽ കുമാറിന് നേരെ വെടിയുതിർക്കുകയായിരുന്നു.
ബൈക്കുകളിലാണ് സംഘം വിമൽകുമാറിന്റെ വീട്ടിലെത്തിയത്. വെടിയേറ്റ് വീണ വിമൽ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അതേസമയം ആക്രമികളെ ഇതുവരെയും പിടികൂടാനായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.