കുളത്തൂപ്പുഴ: കൊല്ലം കുളത്തൂപ്പുഴയിൽ ഭാര്യയെ കീടനാശിനി നൽകി കൊല്ലാൻ ശ്രമിച്ച ഭർത്താവ് പിടിയിൽ . സംഭവത്തിൽ വിതുര സ്വദേശി 37കാരൻ അജിത്ത് ആണ് പിടിയിലായത്.
മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചായിരുന്നു അജിത്ത് ഭാര്യയെ കൊല്ലാൻ ശ്രമിച്ചത്. കൃഷി ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചിരുന്ന കീടനാശിനി ബലമായി സുകന്യയുടെ വായില്‍ ഒഴിക്കുകയായിരുന്നുവെന്ന് പൊലസ് പറഞ്ഞു
കല്ലാര്‍ എസ്റ്റേറ്റിലെ തൊഴിലാളികളാണ് ഇരുവരും. സംശയ രോഗത്തിന്റെ പേരിൽ അജിത്തും ഭാര്യയും തമ്മിൽ പതിവായി വഴക്കിട്ടിരുന്നു. പതിവ് പോലെ വഴക്കിനിടെയാണ് അജിത്ത് ഭാര്യയെ കീടനാശിനി കുടിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തെ തുടർന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സുകന്യയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. തുടർന്ന് അജിത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.