9-ാം വയസ്സില്‍ ഞാന്‍ ഡ്രൈവിംഗ് പഠിക്കാൻ തുടങ്ങി,വാപ്പച്ചി അറിഞ്ഞപ്പോഴുള്ള റിയാക്ഷന്‍ ഇങ്ങനെ; ദുല്‍ഖര്‍..

മലയാളികളുടെ ഇഷ്ട താരങ്ങളായ മമ്മൂട്ടിക്കും ദുല്‍ഖറിനും കാറുകളോടുള്ള ക്രെയ്‌സ് ആരാധകര്‍ക്കിടയില്‍ പലപ്പോഴും ചര്‍ച്ചയാകാറുണ്ട്.

ഇതിനിടെ തന്റെ വാഹന കളക്ഷന്‍ പരിചയപ്പെടുത്തി വീഡിയോയുമായി ദുല്‍ഖര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ താൻ ഒമ്പതാം വയസിലെ താന്‍ ഡ്രൈവിംഗ് പഠിക്കാന്‍ തുടങ്ങിയിരുന്നു എന്നാണ് ദുല്‍ഖര്‍ പറയുന്നത്.

“എനിക്ക് 9 വയസും ഇത്തക്ക് 11 വയസുമായിരുന്നു പ്രായം. ഞങ്ങള്‍ക്ക് വളരെ പ്രായമുള്ളൊരു ഡ്രൈവര്‍ ഉണ്ടായിരുന്നു. അദ്ദേഹം വളരെ സ്വീറ്റായിരുന്നു . ഞങ്ങള്‍ അദ്ദേഹത്തോട് ‘ദയവായി ഞങ്ങളെ പഠിപ്പിക്കൂ’ എന്ന് യാചിച്ചു കൊണ്ടിരുന്നു. ഞങ്ങള്‍ക്ക് അന്നൊരു മാരുതി 800 ഉണ്ടായിരുന്നു.”

അദ്ദേഹം ഞങ്ങള്‍ക്ക് ക്ലച്ച്, ഗിയര്‍, ബ്രേക്ക് പോലുള്ള കാര്യങ്ങളൊക്കെ മനസ്സിലാക്കി തന്നു. ഡ്രൈവിംഗ് സീറ്റില്‍ ഇരിക്കാനുള്ള ഒരു അവസരം കണ്ടാല്‍ ഞാന്‍ ചാടി വീഴും. അത് വീട്ടില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്ന കാര്യത്തിലോ റിവേഴ്‌സ് എടുക്കുന്ന കാര്യത്തിലോ ആണെങ്കില്‍ പോലും.”

”കാറില്‍ ചാടി കയറി ഡ്രൈവ് ചെയ്യാന്‍ ഞാന്‍ എന്തെങ്കിലും ഒഴിവുകഴിവ് കണ്ടെത്തും. ഞാന്‍ ഇത് ചെയ്തതായി വാപ്പച്ചിക്ക് അറിയില്ലായിരുന്നു. അദ്ദേഹം ഇതിനെ കുറിച്ച് അറിഞ്ഞപ്പോള്‍ യഥാര്‍ത്ഥത്തില്‍ വളരെ ശാന്തനായിരുന്നു. ഞങ്ങള്‍ ഒരു ക്ലോസ്ഡ് പ്രോപ്പര്‍ട്ടിയില്‍ ആയിരിക്കുമ്പോള്‍ അദ്ദേഹം തന്റെ സുഹൃത്തുക്കളെ ഇതു കാണിക്കും

കാര്‍ എടുക്കൂ എന്ന രീതിയിലാവും അത്. എന്ത്, അവന് കാര്‍ ഓടിക്കാനറിയുമോ എന്ന് അവര്‍ അത്ഭുതപ്പെടുമ്പോള്‍, അതെ, അവന് അതറിയാം എന്ന മട്ടില്‍ അദ്ദേഹം അതിനെ നേരിടും” ദുല്‍ഖര്‍ പറഞ്ഞു . നെറ്റ്ഫ്‌ലിക്‌സ് സീരീസായ ‘ഗണ്‍സ് & ഗുലാബ്‌സി’ന്റെ പ്രമോഷനിടയിലാണ് ദുൽഖർ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

ആ ഭാ​ഗ്യവാനെ ഇന്ന് അറിയാം; തിരുവോണം ബമ്പർ നറുക്കെടുപ്പ്

കേരള ഭാഗ്യക്കുറി വകുപ്പിന്റെ 25 കോടി നേടുന്ന ഭാ​ഗ്യവാൻ ആരെന്ന് ഇന്ന് അറിയാം. ശനിയാഴ്‌ച ഇന്ന് പകൽ രണ്ടിന് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനിൽ നറുക്കെടുപ്പ് നടക്കും. ചരക്കുസേവന നികുതി മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത

വാഹനലേലം

ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15

വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.

കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപംആറാം മൈലിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.വൈത്തിരി പൊഴുതന സ്വദേശി ഫർഹാൻ (18 )ആണ് മരിച്ചത്.രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇതുവഴി വന്ന കാറിനെ

വന്യമൃഗശല്യ പരിഹാരത്തിന് 1.13 കോടിയുടെ ഹാങിങ് ഫെൻസിങ് പദ്ധതി നടപ്പാക്കി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്

വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്ത് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സ്. ഗ്രാമ പഞ്ചായത്തിന്റെ അടിസ്ഥാന-പശ്ചാത്തല വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഗ്രാമീണ റോഡുകള്‍, നടപ്പാതകള്‍, കെട്ടിടങ്ങള്‍, റോഡ് നവീകരണം, കുടിവെള്ള പദ്ധതികള്‍, നടപ്പാലം, കലുങ്കുകള്‍, ഓവുചാലുകള്‍,

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.