കൽപറ്റ : കേരള ജൂഡോ അസോസിയേഷന്റേയും, വയനാട് ജില്ലാ ജൂഡോ അസോസിയേഷന്റേയും സംയുക്ത ആഭിമുഖ്യത്തിൽ നാൽപ്പത്തി രണ്ടാമത് സംസ്ഥാന ജൂനിയർ ചാമ്പ്യൻഷിപ്പിന് കൽപറ്റ യിൽ തുടക്കമായി. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി 350 ൽ അധികം ജൂഡോ താരങ്ങൾ പങ്കെടുത്തു. സംസ്ഥാന ചാമ്പ്യൻഷിപ്പിന്റെ ഉത്ഘാടനം കൽപറ്റ എം.എൽ.എ. ടി സിദ്ധീഖ് നിർവഹിച്ചു. യോഗത്തിൽ കേരള ജൂഡോ അസോസിയേഷൻ പ്രസിഡണ്ട് കെ.വി. അൻവർ അദ്ധ്യക്ഷത വഹിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി ഗിരീഷ് പെരുന്തട്ട സ്വാഗതം പറഞ്ഞു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട്. എം. മധു മുഖ്യാതിഥിയായി . ജൂഡോ ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ്.പ്രസിഡണ്ട് എ. ശ്രീകുമാർ മുഖ്യപ്രഭാഷണം നടത്തി. ഒളിമ്പിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി സലീം കടവൻ , കെ. റഫീഖ്, ജോയ് വർഗീസ് കെ , ജെ.ആർ.രാജേഷ്, ഹരികൃഷ്ണൻ കെ , അനീഷ് ഡേവിഡ്, സുബൈർ ഇളകുളം, ജോൺ മാതാ എന്നിവർ സംസാരിച്ചു

ലയണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്‍ശിക്കും
കൊല്‍ക്കത്ത: അര്‍ജന്റീന ഫുട്ബോള്‍ ടീം നായകന് ലിയോണല്‍ മെസി ഡിസംബറില്‍ ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന്‍ അര്‍ജന്റീന ടീമിന്റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര്‍ 12ന്