ദേശീയ പതാകയെ അപമാനിച്ചു; ജിയോ മച്ചാനെതിരെ പരാതി

എം4 ടെക് എന്ന യൂട്യൂബ് ചാനലിലൂടെ ശ്രദ്ധ നേടിയ താരമാണ് ജിയോ ജോസഫ്. വ്യത്യസ്തമായ കണ്ടന്റുകളിലൂടെ മലയാളികള്‍ക്കിടയില്‍ മാത്രമല്ല, ഇന്ത്യക്ക് അകത്തും പുറത്തും ആരാധകരുള്ള വ്ളോഗറാണ് ജിയോ മച്ചാന്‍ എന്ന് അറിയപ്പെടുന്നു ജിയോ ജോസഫ്.

എംഫോർ ടെക് എന്ന അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലിന് യൂട്യൂബില്‍ മാത്രം 11.7 മില്യണ്‍ സബ്സ്ക്രൈബേഴ്സാണ് അദ്ദേഹത്തിനുള്ളത്. ടെക് മേഖലയുമായി ബന്ധപ്പെട്ട വീഡിയോയാണ് കൂടുതലായും പങ്കുവെക്കാറുള്ളതെങ്കിലും ഇടക്കൊക്കെ ഫുഡ് വ്ലോഗും ജിയോ പങ്കുവെക്കാറുണ്ട് .

അത്തരത്തില്‍ സ്വാതന്ത്ര്യ ദിനത്തില്‍ അദ്ദേഹം പങ്കുവെച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ താരത്തിന് തലവേദന ആയിട്ടുള്ളത്. ഇത് പൊലീസില്‍ പരാതി നല്‍കുന്നതിലേക്ക് വരെ എത്തി നിൽക്കുന്നുണ്ട്.

സമൂഹമാദ്ധ്യമത്തിലൂടെ ദേശീയപതാകയെ അപമാനിച്ചെന്നാണ് ജിയോയ്ക്കെതിരായ പരാതി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിയായ ജിതിന്‍ എസ് എന്ന യുവാവാണ് യൂട്യൂബർക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.

സ്വാതന്ത്ര്യദിനത്തിൽ ദേശീയ പതാകയുടെ നിറത്തിൽ കോഴിയെ ചുട്ട് പൊതുവികാരം വ്രണപ്പെടുത്തിയെന്നും അതിനാല്‍ വീഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബർ എംഫോർ ടെക്നെതിരെ നിയമനടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിലൂടെ യുവാവ് ആവശ്യപ്പെടുന്നത്. ദേശീയപതാകയെ അപമാനിച്ചതിന് പുറമേ ദേശീയതക്കെതിരായ പരാമർശം നടത്തിയെന്നും ആരോപണമുണ്ട്.

സ്വാതന്ത്ര ദിനത്തില്‍ ദേശീയ പതാകയുടെ നിറങ്ങളില്‍ കോഴിയുടെ ഗ്രില്‍ ചെയ്യുന്ന വീഡിയോയായിരുന്നു എംഫോർ ടെക് പങ്കുവെച്ചത്. കുങ്കുമം, വെള്ള, പച്ച നിറങ്ങള്‍ക്കായി വ്യത്യസ്ത മസാലകള്‍ തേച്ചുപിടിപ്പിച്ചുകൊണ്ടാണ് വീഡിയോയില്‍ കോഴിയെ തയ്യാറാക്കുന്നത്. ഒരു ദിസം കൊണ്ട് ഏഴ് ലക്ഷത്തിലേറെ ആളുകള്‍ ഇതിനോടകം വീഡിയോ കണ്ടു കഴിഞ്ഞു.

പൊലീസില്‍ പരാതി ലഭിച്ചെങ്കിലും വീഡിയോ ഇപ്പോഴും യൂട്യൂബില്‍ തന്നെയുണ്ട്. പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് മികച്ച പിന്തുണയും വീഡിയോക്ക് ലഭിക്കുന്നു. ഏറെ രസകരമായ അഭിപ്രായ പ്രകടനങ്ങളാണ് ആളുകള്‍ കമന്റ് ബോക്സില്‍ രേഖപ്പെടുത്തുന്നത്. ഇത്തരം വ്യത്യസ്തമായ വീഡിയോകള്‍ ഇനിയും പ്രതീക്ഷിക്കുന്നുവെന്നും ആളുകള്‍ അഭിപ്രായപ്പെടുന്നു.

അതേസമയം, യൂട്യൂബർക്കെതിരായ പരാതി അനാവശ്യമാണെന്നാണ് വലിയൊരു വിഭാഗം അഭിപ്രായപ്പെടുന്നത്. സ്വാതന്ത്രദിനത്തില്‍ ത്രിവർണ്ണ പതാകയുടെ നിറത്തിലുള്ള കേക്ക് ഉള്‍പ്പെടേയുള്ള ഭക്ഷണങ്ങള്‍ ഉണ്ടാക്കുന്നതിനൊക്കെ ഇങ്ങനെ പോയാല്‍ കേസ് എടുക്കേണ്ടി വരുമല്ലോ എന്നാണ് ആളുകള്‍ ചോദിക്കുന്നത്.

ആ ഭാ​ഗ്യവാനെ ഇന്ന് അറിയാം; തിരുവോണം ബമ്പർ നറുക്കെടുപ്പ്

കേരള ഭാഗ്യക്കുറി വകുപ്പിന്റെ 25 കോടി നേടുന്ന ഭാ​ഗ്യവാൻ ആരെന്ന് ഇന്ന് അറിയാം. ശനിയാഴ്‌ച ഇന്ന് പകൽ രണ്ടിന് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനിൽ നറുക്കെടുപ്പ് നടക്കും. ചരക്കുസേവന നികുതി മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത

വാഹനലേലം

ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15

വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.

കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപംആറാം മൈലിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.വൈത്തിരി പൊഴുതന സ്വദേശി ഫർഹാൻ (18 )ആണ് മരിച്ചത്.രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇതുവഴി വന്ന കാറിനെ

വന്യമൃഗശല്യ പരിഹാരത്തിന് 1.13 കോടിയുടെ ഹാങിങ് ഫെൻസിങ് പദ്ധതി നടപ്പാക്കി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്

വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്ത് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സ്. ഗ്രാമ പഞ്ചായത്തിന്റെ അടിസ്ഥാന-പശ്ചാത്തല വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഗ്രാമീണ റോഡുകള്‍, നടപ്പാതകള്‍, കെട്ടിടങ്ങള്‍, റോഡ് നവീകരണം, കുടിവെള്ള പദ്ധതികള്‍, നടപ്പാലം, കലുങ്കുകള്‍, ഓവുചാലുകള്‍,

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.