ഫുട്ബോൾ ലോകത്ത് ഏറ്റവും ഉയർന്ന പ്രതിഫലം; സൗദിയിൽ നെയ്മറിനെ കാത്തിരിക്കുന്നത് അത്യാഡംബര ജീവിതം..

റിയാദ്: പിഎസ്ജി വിട്ട് അൽ ഹിലാലിലെത്തിയ ബ്രസീലിയൻ സൂപ്പർതാരം നെയ്മറിന് സൗദിയിൽ ഒരുക്കിയിരിക്കുന്നത് അത്യാഡംബര സൗകര്യങ്ങൾ. പ്രതിവർഷം 100 മില്യൺ യൂറോയാണ് (904 കോടി രൂപ) നെയ്മറിന് പ്രതിഫലം ലഭിക്കുക.

ഇതോടെ ഫുട്ബോൾ ലോകത്ത് ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന താരമാകുകയാണ് നെയ്മർ. കൂടാതെ സൗദി അറേബ്യയിൽ താരത്തിന് അത്യാഡംബര സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്.

ആകാശ മാർഗം യാത്ര ചെയ്യാൻ സ്വകാര്യ വിമാനം, താമസിക്കാൻ 25 കിടപ്പറയുള്ള വീട് തുടങ്ങിയവ നെയ്മറിന് ലഭിക്കും. 24 മണിക്കൂറും നെയ്മറിന്റെ ഏത് ആവശ്യത്തിനുമായി ജീവനക്കാരെയും ഇവിടെ ഒരുക്കിയിട്ടുണ്ട്.

റോഡ് മാർഗം സഞ്ചരിക്കാൻ ബെന്റ്ലി കോണ്ടിനെന്റൽ, ആസ്റ്റൺ മാർട്ടിൻ ഡിബിഎക്‌സ്, ലംബോർഗിനി ഹുറാകാൻ തുട‌ങ്ങിയ ആഡംബര കാറുകളാണ് നെയ്മറിന് ഒരുക്കിയിരിക്കുന്നത്. ഹോട്ടൽ, റെസ്റ്ററന്റ് ഉൾപ്പടെയുള്ള ബില്ലുകൾ ക്ലബ് നൽകും. സമൂഹമാധ്യമങ്ങളിൽ സൗദി അറേബ്യയുടെ പ്രചാരണത്തിനായി ഓരോ തവണയും 5,00,000 യൂറോ(451 കോടി രൂപ) നെയ്മറിന് നൽകും.

ഫ്രഞ്ച് ക്ലബ് പിഎസ്ജിയുമായി ആറ് വർഷം നീണ്ട കരാറാണ് നെയ്മർ അവസാനിപ്പിച്ചത്. 2025 വരെയാണ് ക്ലബിൽ നെയ്മറിന് കരാറുണ്ടായിരുന്നത്. 2017ല്‍ ലോക ഫുട്‌ബോളിലെ സര്‍വകാല റെക്കോഡ് തുകയ്ക്കാണ് നെയ്മർ ബാഴ്‌സലോണ വിട്ട് പിഎസ്ജിയിൽ എത്തിയത്. 243 മില്യണ്‍ ഡോളറായിരുന്നു (2,019 കോടി രൂപ) അന്നത്തെ ട്രാന്‍സ്ഫര്‍. 173 മത്സരങ്ങളില്‍ പിഎസ്ജിക്കായി കളിച്ച നെയ്മർ 118 ഗോളുകൾ നേടിയിട്ടുണ്ട്.

പുസ്തകം ചുരുക്കി ‘മൈക്രോ’ ആക്കും: പരീക്ഷാ കോപ്പിയടിക്ക് പുതിയ തന്ത്രം;സൈബർ പോലീസ് നിരീക്ഷണത്തിലേക്ക്

പത്തനംതിട്ട: സംസ്ഥാനത്തെ എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് കോപ്പിയടിക്കാൻ സഹായം നൽകുന്ന രണ്ട് ടെലിഗ്രാം ചാനലുകൾ വിദ്യാഭ്യാസ വകുപ്പിന്റെ നിരീക്ഷണത്തിൽ. അരലക്ഷത്തോളം പേർ പിന്തുടരുന്ന ഈ ചാനലുകളിൽ വിദ്യാർഥികളുടെ തള്ളിക്കയറ്റമാണ്. പാഠപുസ്തകത്തിലെ ഒരു പേജിലെ ഉള്ളടക്കത്തെ

ഇടിമിന്നലേറ്റ് യുവാവ് മരിച്ചു.

മലപ്പുറം പരപ്പനങ്ങാടിയില് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. പരപ്പനങ്ങാടി കോട്ടന്തല സ്വദേശി പാലക്ക പറമ്പില് അബൂബക്കറിന്റെ മകന് മുഹമ്മദ് ആസിഫ് (24) ആണ് മരിച്ചത്. പരപ്പനങ്ങാടിയിലെ സഞ്ചാര കേന്ദ്രമായ ന്യൂകെട്ടില് ഇരിക്കുന്നതിനിടെയാണ് ഇടിമിന്നല് ഏറ്റത്. മൃതദേഹം

അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്ന സംഭവം;ഗ്യാസ്അടുപ്പിൽ ചായ ഉണ്ടാക്കുന്നതിൽ വഴക്ക്

നിലമ്പൂർ :കരുളായി കുണ്ടുങ്ങലിൽ ഭർത്തൃമാതാവിന്റെ വെട്ടേറ്റു മരിച്ച രജിലയുടെ കൊലപാതകത്തിനു സാക്ഷിയായത് ഇവരുടെ പത്തും നാലും വയസ്സുള്ള പെൺകുട്ടികളാണ്. അമ്മായിയമ്മയും മരുമകളും തമ്മിലുള്ള കുടുംബപ്രശ്‌നത്തിൽ അനാഥരായത് ഈ ചെറിയ രണ്ടു കുട്ടികളാണ്. അച്ഛൻ സുനിൽബാബു

കോൺഗ്രസിൻ്റെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും

തർക്കങ്ങൾ തുടരുന്നതിനിടെ കോൺഗ്രസിൻ്റെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. 55 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് നീക്കം. രാവിലെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേരും. തിരുവനന്തപുരം അടക്കം പല ജില്ലകളിലും വലിയ

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കരിങ്ങാരി കപ്പേള, കരിങ്ങാരി പ്രദേശങ്ങളില്‍ നാളെ (മാര്‍ച്ച് 17) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. Facebook Twitter WhatsApp

ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടെങ്കിൽ പ്രകടമാകുന്ന ഏഴ് ലക്ഷണങ്ങൾ

ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടെങ്കിൽ പ്രകടമാകുന്ന ഏഴ് ലക്ഷണങ്ങൾ ഹൃദയത്തിൽ ബ്ലോക്ക് വരുന്നത് ഇന്ന് പലരിലും കണ്ട് വരുന്ന പ്രശ്നമാണ്. ഈ ബ്ലോക്ക് കൂടുമ്പോൾ അറ്റാക്കും പിന്നീട് ഹാർട്ട് ഫെയിലിയർ എന്ന അവസ്ഥയ്ക്കുമെല്ലാം വഴി തെളിയിക്കുന്നു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.