കോട്ടയം: അധ്യാപികയിൽ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെ ഹെഡ് മാസ്റ്റർ വിജിലൻസിന്റെ പിടിയിലായി. സിഎൻഐ എൽ പി സ്കൂളിലെ പ്രഥമാധ്യാപകൻ സാം ടി ജോൺ ആണ് വിജിലൻസിന്റെ പിടിയിലായത്.
ഇയാൾ എഇഒയ്ക്ക് നൽകാനെന്ന പേരിലാണ് കൈക്കൂലി വാങ്ങിയത്. 10000 രൂപയാണ് സർവീസ് റഗുലറൈസ് ചെയ്യുന്നതിനെന്ന പേരിൽ ഇയാൾ വാങ്ങിയത്.
സ്ഥിര നിയമനം തരപ്പെടുത്താം എന്ന് വാഗ്ദാനംചെയ്ത് മറ്റൊരു സ്കൂളിലെ അധ്യാപികയുടെ കൈയിൽ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു സാം ടി ജോൺ അറസ്റ്റിലാകുന്നത്.രാവിലെ ഒമ്പത് മണിയോടെയാണ് കോട്ടയം വിജിലൻസ് ഇയാളെ അറസ്റ്റ് ചെയ്തത്.