കാട്ടിക്കുളം: ഓണത്തിനോട് അനുബന്ധിച്ച് കർണാടകയിൽ നിന്നും വൻതോതിൽ വയനാട്ടിലേക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ കടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി പോലീസ് ഇൻസ്പെക്ടർ ജി വിഷ്ണു, എസ്.ഐ സി.ആർ അനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ കാട്ടിക്കുളത്ത് നടത്തിയ വാഹന പരിശോധനയിൽ പച്ചക്കറിയുടെ മറവിൽ പിക്കപ്പ് ജീപ്പിൽ കടത്തിക്കൊണ്ട് വരികയായിരുന്ന 75 ചാക്ക് ഹാൻസ് പിടികൂടി. 15 പൗച്ചുകളടങ്ങിയ 50 കവറുകളിലുള്ള 56,250 ഹാൻസ് ആണ് പിടിച്ചത്. വിപണിയിൽ മുപ്പത് ലക്ഷത്തോളം വിലമതിക്കുന്നതാണിതെന്ന് പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഹാൻസ് കടത്തിയ വാഹന ഡ്രൈവർ വാളാട് നൊട്ടൻ വീട്ടിൽ ഷൗഹാൻ സർബാസ് (27) നെ അറസ്റ്റ് ചെയ്തു. ഹാൻസ് കടത്തിയ കെ എൽ 55 എൻ 6018 വാഹനവും കസ്റ്റഡിയിലെടുത്തു. മാനന്തവാടിയിലേയും, കാട്ടിക്കുളത്തേയും മറ്റും സ്കൂൾ പരിസരത്തുൾപ്പെടെയുള്ള കടകളിലേക്ക് നൽകുന്നതിനായി കൊണ്ടുവന്നതാണ് ഹാൻസെന്ന് പോലീസ് വ്യക്തമാക്കി. എഎസ്ഐ സൈനുദ്ധീൻ, എസ്സിപിഒ സുഷാദ്, സിപിഒ മാരായ ലിജോ ബിജു രാജൻ, രാഹുൽ ചന്ദ്രൻ തുടങ്ങിയവരും ഹാൻസ് പിടികൂടുന്നതിൽ പങ്കാളികളായി.

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി
ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും