കർഷകന്റെ കുലച്ച വാഴകള്‍ വെട്ടി നശിപ്പിച്ച സംഭവം; കര്‍ഷകന് നഷ്ടപരിഹാരം കൈമാറി..

കൊച്ചി: മൂവാറ്റുപുഴ വാരപ്പെട്ടിയില്‍ കുലച്ച വാഴകള്‍ കെഎസ്ഇബി ഉദ്യോഗസ്ഥർ വെട്ടി നശിപ്പിച്ച സംഭവത്തില്‍ കര്‍ഷന് നഷ്ടപരിഹാരം കൈമാറി.

മൂന്നര ലക്ഷം രൂപയാണ് ആന്റണി ജോണ്‍ എംഎല്‍എ കര്‍ഷകന് കൈമാറിയത്. കെഎസ്ഇബി ഉദ്യോഗസ്ഥരും എംഎല്‍എക്കൊപ്പം എത്തിയിരുന്നു.
യാതൊരു മുന്നറിയിപ്പും കൂടാതെ 220 കെവി ലൈന്‍ കടന്നുപോകുന്ന കെഎസ്ഇബി വെട്ടി നശിപ്പിച്ചത്. സംഭവത്തിൽ കര്‍ഷകന് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് കൃഷിമന്ത്രി വൈദ്യുതി മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.

ഇതേ തുടര്‍ന്ന് വിളിച്ച യോഗത്തിലാണ് നഷ്ടപരിഹാരം സംബന്ധിച്ച തീരുമാനമായത്. മൂലമറ്റത്ത് നിന്നും എത്തിയ കെഎസ്ഇബി ജീവനക്കാരാണ് വാഴ വെട്ടിമാറ്റിയത്.
ഹൈടെന്‍ഷന്‍ വൈദ്യുതി ലൈനിന് താഴെയാണ് വാഴ നട്ടിരിക്കുന്നത് എന്നതിനാലാണ് വെട്ടിമാറ്റിയത് എന്നായിരുന്നു കെഎസ്ഇബി അറിയിച്ചത്.

കര്‍ഷകനെ അറിയിക്കാതെയായിരുന്നു നടപടി. ഓണവിപണി ലക്ഷ്യം വെച്ച് കൃഷി ചെയ്ത 400ല്‍ അധികം വാഴകളാണ് വെട്ടിനശിപ്പിച്ചത്. മൂന്നാഴ്ച്ചയ്ക്കകം വെട്ടാനിരിക്കുന്ന കുലകളായിരുന്നു ഇത്. തോമസ് എന്ന കര്‍ഷകന്റെ തോട്ടത്തിലെ വാഴകളാണ് നശിപ്പിച്ചത്.

പുസ്തകം ചുരുക്കി ‘മൈക്രോ’ ആക്കും: പരീക്ഷാ കോപ്പിയടിക്ക് പുതിയ തന്ത്രം;സൈബർ പോലീസ് നിരീക്ഷണത്തിലേക്ക്

പത്തനംതിട്ട: സംസ്ഥാനത്തെ എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് കോപ്പിയടിക്കാൻ സഹായം നൽകുന്ന രണ്ട് ടെലിഗ്രാം ചാനലുകൾ വിദ്യാഭ്യാസ വകുപ്പിന്റെ നിരീക്ഷണത്തിൽ. അരലക്ഷത്തോളം പേർ പിന്തുടരുന്ന ഈ ചാനലുകളിൽ വിദ്യാർഥികളുടെ തള്ളിക്കയറ്റമാണ്. പാഠപുസ്തകത്തിലെ ഒരു പേജിലെ ഉള്ളടക്കത്തെ

ഇടിമിന്നലേറ്റ് യുവാവ് മരിച്ചു.

മലപ്പുറം പരപ്പനങ്ങാടിയില് ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. പരപ്പനങ്ങാടി കോട്ടന്തല സ്വദേശി പാലക്ക പറമ്പില് അബൂബക്കറിന്റെ മകന് മുഹമ്മദ് ആസിഫ് (24) ആണ് മരിച്ചത്. പരപ്പനങ്ങാടിയിലെ സഞ്ചാര കേന്ദ്രമായ ന്യൂകെട്ടില് ഇരിക്കുന്നതിനിടെയാണ് ഇടിമിന്നല് ഏറ്റത്. മൃതദേഹം

അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്ന സംഭവം;ഗ്യാസ്അടുപ്പിൽ ചായ ഉണ്ടാക്കുന്നതിൽ വഴക്ക്

നിലമ്പൂർ :കരുളായി കുണ്ടുങ്ങലിൽ ഭർത്തൃമാതാവിന്റെ വെട്ടേറ്റു മരിച്ച രജിലയുടെ കൊലപാതകത്തിനു സാക്ഷിയായത് ഇവരുടെ പത്തും നാലും വയസ്സുള്ള പെൺകുട്ടികളാണ്. അമ്മായിയമ്മയും മരുമകളും തമ്മിലുള്ള കുടുംബപ്രശ്‌നത്തിൽ അനാഥരായത് ഈ ചെറിയ രണ്ടു കുട്ടികളാണ്. അച്ഛൻ സുനിൽബാബു

കോൺഗ്രസിൻ്റെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും

തർക്കങ്ങൾ തുടരുന്നതിനിടെ കോൺഗ്രസിൻ്റെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. 55 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് നീക്കം. രാവിലെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേരും. തിരുവനന്തപുരം അടക്കം പല ജില്ലകളിലും വലിയ

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കരിങ്ങാരി കപ്പേള, കരിങ്ങാരി പ്രദേശങ്ങളില്‍ നാളെ (മാര്‍ച്ച് 17) രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. Facebook Twitter WhatsApp

ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടെങ്കിൽ പ്രകടമാകുന്ന ഏഴ് ലക്ഷണങ്ങൾ

ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടെങ്കിൽ പ്രകടമാകുന്ന ഏഴ് ലക്ഷണങ്ങൾ ഹൃദയത്തിൽ ബ്ലോക്ക് വരുന്നത് ഇന്ന് പലരിലും കണ്ട് വരുന്ന പ്രശ്നമാണ്. ഈ ബ്ലോക്ക് കൂടുമ്പോൾ അറ്റാക്കും പിന്നീട് ഹാർട്ട് ഫെയിലിയർ എന്ന അവസ്ഥയ്ക്കുമെല്ലാം വഴി തെളിയിക്കുന്നു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.