ദുബൈ: ദുബൈ വിമാനത്താവളം വഴി ഈ വർഷവും ഏറ്റവും കൂടുതൽ യാത്ര ചെയ്തത് ഇന്ത്യക്കാരെന്ന് റിപ്പോർട്ട്.
2023 ജനുവരി മുതൽ ജൂൺ വരെയുള്ള കണക്ക് പ്രകാരം 60 ലക്ഷം ഇന്ത്യൻ യാത്രികരാണ് 6 മാസത്തിനുള്ളിൽ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്തത്.
ആകെ 41.6 ദശലക്ഷം യാത്രക്കാർ ഈ വർഷം ഇതുവരെ ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്തു.
ദുബായ് വിമാനത്താവളം പുറത്തുവിട്ട 2023ലെ ആദ്യ പകുതിയിലെ കണക്കാണിത്. ജനുവരി മുതല്‍ ജൂണ്‍ വരെയുളള കാലയളവില്‍ യാത്ര ചെയ്ത ഇന്ത്യക്കാർ 6 ദശലക്ഷം ആണ് .
രണ്ടാം സ്ഥാനത്ത് സൗദിയാണ്. ഇന്ത്യയിലേക്കുള്ള നേർ പകുതി യാത്രക്കാർ. 3.1 ദശലക്ഷം. 2.8 ദശലക്ഷം യാത്രക്കാരുമായി യു.കെയും രണ്ട് ദശലക്ഷം യാത്രക്കാരുമായി പാകിസ്ഥാനുമാണ് തൊട്ട് പിന്നിൽ.