കുടുംബശ്രീ മിഷന് വയനാടിന്റെയും തിരുനെല്ലി സി.ഡി.എസിന്റെയും തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെയും സംയുക്താഭിമുഖ്യത്തില്‍ അരമംഗലം പാടശേഖരത്തില്‍ കമ്പളനാട്ടി സംഘടിപ്പിച്ചു. സബ് കളക്ടര്‍ ആര്. ശ്രീലക്ഷ്മി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി അധ്യക്ഷത വഹിച്ചു.
വയനാടിന്റെ കാര്‍ഷിക പാരമ്പര്യവും പൈതൃകവും ഉണര്‍ത്തി നടത്തുന്ന കമ്പളനാട്ടിയില്‍ തിരുനെല്ലി പഞ്ചായത്തിലെ വിവിധ ആദിവാസി ഊരുകളില്‍ നിന്നും അയല്‍ക്കൂട്ടങ്ങളില്‍ നിന്നുമായി ഇരുന്നൂറോളം പേര് പങ്കെടുത്തു. പരമ്പരാഗത നെല്‍വിത്തിനമായ തൊണ്ടിയിലാണ് 6 ഏക്കറോളം വരുന്ന പാടത്ത് നാട്ടിയൊരുക്കിയത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ ജയഭാരതി, പി. സൗമിനി, ജയന പ്രമോദ്, സായി കൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി
ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും