പോളിയോ ബാധിതനായ അച്ഛൻ, ഉയരങ്ങളിൽ നിഴലുപോലെ അമ്മ; ഇന്ത്യയുടെ അഭിമാന താരം പ്രാഗ്നാനന്ദ ഉയരങ്ങൾ കീഴടക്കിയതിങ്ങനെ..

ലോകം ഒന്നടങ്കം ഉറ്റു നോക്കുന്ന ഒരാളായി മാറിയിരിക്കുകയാണ് ഇന്ത്യയുടെ കൗമാര വിസ്മയം ആർ. പ്രഗ‍്നാനന്ദ. ചെറുപ്രായത്തിൽ തന്നെ ലോകത്തിന്റെ നെറുകയിൽ എത്തിയിരിക്കുകയാണ് ഈ പതിനെട്ടുകാരനായ തമിഴ്നാട്ടുകാരൻ.

പ്രഗ്നാനന്ദയുടെ ചെസ്സിലേക്കുള്ള വരവ് വളരെ യാദൃശ്ചികമാണ് .മൂന്നാം വയസ്സിൽ മൂത്ത സഹോദരി വൈശാലിയോടൊപ്പമാണ് പ്രഗ്നാനന്ദ ചെസ്സ് കളി തുടങ്ങിയത്. തന്റെ കുട്ടികൾ ടിവിക്ക് മുന്നിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് പ്രഗ്നാനന്ദയുടെ മാതാപിതാക്കൾ തീരെ ഇഷ്ടപ്പെട്ടിരുന്നില്ല.

ഇതോടെയാണ് രമേഷ് ബാബുവും ഭാര്യ നാഗലക്ഷ്മിയും മൂത്ത മകൾ വൈശാലിയെ ചെസ് പഠിക്കാൻ അയച്ചത്. തുടർന്ന് ചേച്ചിയോടൊപ്പം നേരംപോക്കിന് പ്രഗ്നാനന്ദ ചെസ് കളിച്ചു തുടങ്ങിയതാണ് ഈ കൗമാരക്കാരൻ.

ചെസിൽ പ്രഗ്നാനന്ദയുടെ താത്പര്യം കണ്ടതോടെയാണ് ടൂർണമെന്റുകളിൽ മത്സരിപ്പിക്കാൻ മാതാപിതാക്കൾ തീരുമാനിച്ചു. ചെസ്സ് കളിക്കുന്നത് പ്രഗ്നാനന്ദയ്ക്ക് ഒരു ഹോബി മാത്രമായിരുന്നു. പ്രഗ്ഗു എന്ന് സുഹൃത്തുക്കൾ സ്നേഹപൂർവ്വം വിളിക്കുന്ന ഈ താരം 2016-ൽ തന്റെ പത്താം വയസ്സിലാണ് ചെസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അന്താരാഷ്ട്ര മാസ്റ്ററായി മാറിയത് എന്നതും ശ്രദ്ധേയം.

ചെസിലെ സൂപ്പർതാരം മാഗ്നസ് കാൾസണെ പരാജയപ്പെടുത്തിയ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനും മൂന്നാമത്തെ ഇന്ത്യക്കാരനുമാണ് പ്രഗ്നാനന്ദ. വിശ്വനാഥൻ ആനന്ദും പി. ഹരികൃഷ്ണയും നേരത്തെ ഈ നേട്ടം കൈവരിച്ചിരുന്നു.

പ്രഗ്നാനന്ദയോടൊപ്പം തന്നെ ശ്രദ്ധിക്കപ്പെട്ട മുഖമാണ് പ്രഗ്നാനന്ദയുടെ അമ്മ നാഗലക്ഷ്മി. ഏതു മത്സരങ്ങളിലും നിഴൽ പോലെ കൂടെയുണ്ടാകുന്ന അമ്മയുടെ ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിലടക്കമുള്ളവർ ഏറ്റെടുത്തിരുന്നു. ജന്മനാ പോളിയോ ബാധിച്ച രമേഷ് ബാബുവിന് യാത്ര ബുദ്ധിമുട്ടായതിനാൽ നാഗലക്ഷ്മിയായിരുന്നു വിദേശപര്യടനങ്ങളിൽ മകനോടൊപ്പം പോകാറുള്ളത്.

രമേഷ് ബാബുവും നാഗലക്ഷമിയും മക്കളുടെ ഉയരങ്ങളിൽ അഭിമാനം കൊള്ളുകയാണ്. ഒരു സാധാരണ കായിക മത്സരമായി മാത്രം ആദ്യം കണ്ടിരുന്ന രമേഷ് മറ്റു പലരും പറഞ്ഞറിഞ്ഞാണ് മകന്റെ നേട്ടങ്ങളുടെ വലുപ്പം മനസിലാകുന്നത്. ലോകോത്തര താരങ്ങളെ തോൽപിക്കാൻ മാത്രം മകൻ വളർന്നു എന്നറിയുന്നതിൽ കൂടുതൽ സന്തോഷം ഒരു അച്ഛന് വേറെ എന്താണ് വേണ്ടതെന്നാണ് രമേഷ് പറയുന്നത്.

പ്രഗ്ഗ മിടുക്കനാണ് എന്നും നേട്ടങ്ങൾക്കെല്ലാം പിന്നിൽ വർഷങ്ങളുടെ അധ്വാനമുണ്ടെന്നും ആദ്യം നന്ദി പറയേണ്ടത് അവന്റെ അമ്മയോടാണ് എന്നുമാണ് രമേഷ് പറയുന്നത്.

വിജയം കൊണ്ടോ തോൽവി കൊണ്ടോ ഒരിക്കലും തളരുന്നില്ല എന്നതാണ് പ്രഗ്നാനന്ദയുടെ ഏറ്റവും വലിയ ശക്തി. എക്കാലത്തെയും പ്രായം കുറഞ്ഞ അഞ്ചാമത്തെ ഗ്രാൻഡ്മാസ്റ്ററാണ് പ്രഗ്നാനന്ദ. ആർ. ബി രമേഷാണ് പ്രഗ്നാനന്ദയുടെ പരിശീലകൻ.

ചെസ്സ് കൂടാതെ സൈക്ലിങ്, ക്രിക്കറ്റ് എന്നിവയെല്ലാം പ്രഗ്നാനന്ദയ്ക്ക് ഇഷ്ടമാണ്. ടേബിൾ ടെന്നീസാണ് മറ്റൊരു ഇഷ്ട വിനോദം. വിശ്വനാഥൻ ആനന്ദിന് ശേഷം ചെസ് ലോകകപ്പ് ഫൈനലിലെത്തിയ ഇന്ത്യൻ താരമാണ് പ്രഗ്നാനന്ദ.

2005 ൽ നോക്കൗട്ട് രീതിയിലേക്ക് മാറിയ ശേഷം ഫൈനലിലെത്തിയ ഇന്ത്യൻ താരം കൂടിയാണ് പ്രഗ്നാനന്ദ. ഇതിഹാസങ്ങളായ ബോബി ഫിഷറിനും മാഗനസ് കാൾസനും ശേഷം ലോകകപ്പ് ഫൈനലിലെത്തിയ ഏറ്റവും പ്രായം കുറഞ്ഞ താരം കൂടിയാണ് പ്രഗ്നാനന്ദ.

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി

ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും

‘ഡബിള്‍ ചിന്‍’ ഉളളവരാണോ;മുഖത്തെ കൊഴുപ്പ് കുറയ്ക്കാം ലളിതമായ വ്യായാമവും ഭക്ഷണക്രമവും മതി

സൗന്ദര്യം ശ്രദ്ധിക്കുന്നവരെ ഏറ്റവും അധികം ബുദ്ധിമുട്ടുക്കുന്ന ഒരു പ്രശ്‌നമാണ് ഇരട്ട താടി. ജനിതകശാസ്ത്രവും മൊത്തത്തിലുള്ള ശരീരഭാരവും മുഖത്തെ കൊഴുപ്പില്‍ ഒരു പങ്കുവഹിക്കുന്നുണ്ടെങ്കിലും, ഭക്ഷണക്രമം, ജലാംശം, വ്യായാമങ്ങള്‍ തുടങ്ങി ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങള്‍ക്ക് കാര്യമായ വ്യത്യാസം

കുട്ടികളെ അനാവശ്യമായി ശിക്ഷിക്കാൻ ആർക്കും അവകാശമില്ല:അഞ്ചാംക്ലാസുകാരനെ ഇരുട്ടുമുറിയിൽ ഇരുത്തിയതിൽ ശിവൻകുട്ടി

രണ്ടുമിനിറ്റ് വൈകി വന്നതിന് തൃക്കാക്കര കൊച്ചിന്‍ പബ്ലിക് സ്‌കൂളില്‍ അഞ്ചാം ക്ലാസുകാരനെ ഇരുട്ടുമുറിയില്‍ ഒറ്റയ്ക്ക് ഇരുത്തിയ സംഭവത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കൊച്ചിന്‍ പബ്ലിക് സ്‌കൂളിലെ സംഭവം അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും

വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴിയുള്ള തട്ടിപ്പുകള്‍ തടയുക ലക്ഷ്യം; ഇതാ പുതിയ സുരക്ഷാ ഫീച്ചര്‍

പരിചയമില്ലാത്ത ആരെങ്കിലും പിടിച്ച് ഏതെങ്കിലുമൊരു വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ആഡ് ചെയ്യുക നമ്മളില്‍ പലര്‍ക്കും അനുഭവമുള്ള കാര്യമാണ്. മിക്കപ്പോഴും വാട്‌സ്ആപ്പ് വഴിയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ക്ക് ഇത്തരം ഗ്രൂപ്പുകള്‍ കാരണമാകാറുണ്ട്. പരിചയമില്ലാത്ത ആരെങ്കിലും ചേര്‍ക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ്

ആർമി സൈക്ലിസ്റ്റുകൾക്ക് സ്വീകരണം നൽകി.

ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ സി.എസ്.റ്റി ടീമിന്റെ നേതൃത്വത്തിന്റെ കണ്ണൂർ , കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളികളിലൂടെ പ്രയാണം നടത്തിയ സൈക്കിൾ റാലിക്ക് വയനാട് ജില്ലയിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം

ന്യൂനപക്ഷ കമ്മിഷൻ സിറ്റിങ്

ന്യൂനപക്ഷ കമ്മീഷന്റെ വയനാട് സിറ്റിങ് ഓഗസ്റ്റ് 16 രാവിലെ 10ന് കളക്റ്ററേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ നേരിട്ടോ, തപാൽ മുഖാന്തരമോ, 9746515133 എന്ന നമ്പർ മുഖാന്തരമോ kscminorities@gmail.com മുഖേനയോ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

1