ഓണം മക്കളോടൊപ്പം ആഘോഷിച്ച് നയൻതാരയും വിഗ്നേഷ് ശിവനും. കുഞ്ഞുങ്ങൾക്കൊപ്പം സദ്യ കഴിച്ചുകൊണ്ടുള്ള ചിത്രവും വിഗ്നേശ് ശിവൻ പങ്കുവച്ചിട്ടുണ്ട്.
ഞങ്ങളുടെ അത്യന്തം ലളിതവും സുന്ദരവുമായ ജീവിതത്തിൽ നിന്ന്. ഓണാഘോഷം ഇവിടെ തുടങ്ങുന്നു. എന്റെ ഉയിരും ഉലകത്തിനോടുമൊപ്പം. എല്ലാവർക്കും ഓണാശംസകൾ’- വിഗ്നേശ് ശിവൻ കുറിച്ചു.
പോസ്റ്റിന് താഴെ നിരവധി പേരാണ് ആശംസകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. നയൻതാരയുമായി പ്രണയത്തിലായതുമുതൽ എല്ലാ ഓണവും ഇരുവരും ഒരുമിച്ചാണ് ആഘോഷിക്കാറുള്ളത്. ഇൻസ്റ്റഗ്രാമിൽ ഇതിന്റെ ചിത്രവും വിഗ്നേശ് ശിവൻ പോസ്റ്റ് ചെയ്യാറുണ്ട്.