പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പാലിയേറ്റിവ് സപ്പോർട്ടിംഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ
പലവിധ രോഗ പീഡകളാലും അപകടം സംഭവിച്ചും വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകളാലും കിടപ്പിലായി സാന്ത്വന പരിചരണത്തിൽ കഴിയുന്ന രോഗികൾക്ക് പാലിയേറ്റീവ് വോളണ്ടിയേഴ്‌സ് ഓണസമ്മാനമായി പലവ്യഞ്ജനങ്ങളും പച്ചക്കറികളും പായസ കൂട്ടും അടങ്ങിയ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് പി ബാലൻ വിതരണ ഉദ്ഘാടനം നിർവഹിച്ചു.പാലിയേറ്റിവ് സപ്പോർട്ടിങ്ങ് കമ്മറ്റി ചെയർമാൻ കെ.ടി കുഞ്ഞബ്ദുള്ള അധ്യക്ഷത വഹിച്ചു.
വികസനകാര്യ ചെയർമാൻ
ജോസ് പി ആരോഗ്യാസ്റ്റാന്റിങ് ചെയർപേഴ്സൺ ജെസീല, റഷീദ് വാഴയിൽ,മുകുന്ദൻ,പാലിയേറ്റിവ് നേഴ്സ് റോസ്ലി,ആശവർക്കർ മാർ തുടങ്ങിയവർ സംബന്ധിച്ചു. കൺവീനർ ജിജി ജോസഫ് സ്വാഗതവും
ഗഫൂർ സികെ
നന്ദിയും പറഞ്ഞു

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ