കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ഓണസമൃദ്ധി 2023’ കർഷക ചന്തയുടെ മാനന്തവാടി ബ്ലോക്ക്തല ഉദ്ഘാടനം
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി നിർവഹിച്ചു.
എടവക ഗ്രാമപഞ്ചായത്ത് രണ്ടേ നാലിൽ നടന്ന ചടങ്ങിൽ എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എച്ച്.ബി. പ്രദീപ് അധ്യക്ഷത വഹിച്ചു. വിപണി വിലയേക്കാൾ 30 ശതമാനം വലക്കുറവിലാണ് പച്ചക്കറികൾ കർഷക ചന്തയിൽ ലഭിക്കുന്നത്.
ചടങ്ങിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. കല്യാണി, എടവക ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോർജ് പടകൂട്ടിൽ, എടവക ഗ്രാമ പഞ്ചായത്ത് അംഗം എം.പി. വത്സൻ, കൃഷി അസ്സിസ്റ്റന്റ് ഡയറക്ടർ ഡോ. വി.ആർ അനിൽ കുമാർ, എടവക കൃഷി ഓഫീസർ ജി.വി രജനി, ജനപ്രതിനിധികൾ, കൃഷി ഭവൻ ഉദ്യേഗസ്ഥർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

കേരളത്തിലെ എല്ലാ ജില്ലകളിലും മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; തൃശ്ശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മണിക്കൂറുകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ