പ്രിൻസിപ്പലിൽ നിന്ന് ലൈംഗിക പീഡനം; യോഗി ആദിത്യനാഥിന് രക്തത്തിൽ കത്തെഴുതി വിദ്യാർത്ഥികൾ

ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പ്രിന്‍സിപ്പല്‍ അറസ്റ്റിൽ. പ്രിൻസിപ്പലിനെതിരെ വിദ്യാ‍‍ർത്ഥികൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതി. സ്വന്തം രക്തത്തിലാണ് വിദ്യാ‍ർത്ഥികൾ കത്തെഴുതിയത്. പ്രിൻസിപ്പലിനെതിരെ നടപടി വേണമെന്നായിരുന്നു ഇവരുടെ ആവശ്യം.

സംഭവത്തിൽ പ്രിൻസിപ്പൽ രാജീവ് പാണ്ഡെയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ വിദ്യാ‍ർത്ഥികളെ പല കാരങ്ങൾ പറഞ്ഞ് മുറിയിലേക്ക് വിളിച്ച് വരുത്തുകയും തെറ്റായ രീതിയിൽ സ്പർശിക്കുകയുമായിരുന്നുവെന്നാണ് പരാതി.

12 വയസിനും 15 വയസിനും ഇടയിലുള്ള കുട്ടികളാണ് പരാതിക്കർ. ആദ്യം പരാതിപ്പെടാൻ ഭയന്ന വിദ്യാർത്ഥികൾ പിന്നീട് രക്ഷിതാക്കളോട് തുറന്നുപറയുകയായിരുന്നു.

രക്ഷിതാക്കൾ പ്രിൻസിപ്പലിനോട് സംസാരിക്കാൻ സ്കൂളിൽ ചെന്നപ്പോൾ കുട്ടികളെയും രക്ഷിതാക്കളെയും അപമാനിക്കുന്ന തരത്തിലാണ് സംസാരിച്ചതെന്ന് കത്തിൽ പറയുന്നു.

ഇതോടെ രക്ഷിതാക്കൾ പ്രിൻസിപ്പലിനെ മ‍ർദ്ദിച്ചു. ഇതോടെ കുട്ടികളുടെ രക്ഷിതാക്കൾക്കെതിരെ പ്രിൻസിപ്പൽ പൊലീസിൽ എതി‍ർ പരാതി നൽകി. പൊലീസ് ഇരു വിഭാഗങ്ങൾക്കുമെതിരെ കേസെടുത്തു. എന്നാൽ പൊലീസ് രക്ഷിതാക്കളെയും കുട്ടികളെയും ഭീഷണിപ്പെടുത്തിയെന്നും പിടിച്ചുവെച്ചുവെന്നും മുഖ്യമന്ത്രിക്കയച്ച പരാതിയിൽ പറയുന്നു. ‘നാല് മണിക്കൂറോളം ഞങ്ങളെ പൊലീസ് കസ്റ്റഡിയിൽ വച്ചു’ – പരാതിയിൽ പറയുന്നു.

മുഖ്യമന്ത്രിയെ കാണാൻ അനുമതി നൽകണമെന്നും പ്രിൻസിപ്പലിനെതിരെ നടപടിയെടുക്കണമെന്നുമാണ് ആവശ്യം. ‘ഞങ്ങളെല്ലാവരും അങ്ങയുടെ പെൺമക്കളാണ്’ – കത്തിൽ കുട്ടിീകൾ രക്തംകൊണ്ടെഴുതി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

കനത്ത ചൂട്‌;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”

“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്‌. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച്‌ 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം

കെഎസ്ആർടിസി ബസ്സും സ്കൂ‌ട്ടറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു.

ബത്തേരി: കോട്ടക്കുന്നിൽ കെഎസ്ആർടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. അമ്മായിപാലം സ്വദേശി ബിരിയാണി ഹംസയെന്ന ഹംസ (67) ആണ് മരണപ്പെട്ടത്. ഉച്ച യ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരു

എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശി പിടിയിൽ

താമരശ്ശേരി പൂനൂർ വേണാടിയിൽ വീട്ടിൽ വി.റാസിക്ക് (38)ആണ് പിടിയിലായത്. കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിൽ വച്ച് ഇന്ന് ഉച്ചയോടെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്നാണ് ഇയാളെ പിടികൂ ടിയത്. ഇയാളിൽ നിന്നും

കെഎസ്ആര്‍ടിസിയുടെ ‘വന്ദേഭാരത്’ വരുന്നു; അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും

കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും. വന്ദേഭാരത് ട്രെയിനിന് സമാനമായി ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്‍ട്രിയും ഒക്കെയുള്ള ആഡംബര ബസാണ് നിരത്തിലിറങ്ങുന്നത്. രണ്ട് കോടി രൂപ വിലയുള്ള രണ്ട് ബസുകളാണ് സര്‍വീസ്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.