പനമരം: ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന എസ്.പി.സി ത്രിദിന ക്യാമ്പിന്റെ ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി നിർവഹിച്ചു.
രജിത കെ ആർ അധ്യക്ഷത വഹിച്ചു.
ഷിഹാബ് എം.എ, രേഖ കെ, നവാസ് ടി തുടങ്ങിയവർ സംസാരിച്ചു.
പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള യുവജനതയെ വാർത്തെടുക്കുവാൻ എസ് പി സി ക്കു സാധിക്കുമെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.