മാനന്തവാടി: സെപ്റ്റംമ്പർ 9ന് മാനന്തവാടിയിൽ മുഖവൈകല്യ നിവാരണ ക്യാംപ് നടത്തും. വയനാടിനെ മുഖ വൈകല്യ രഹിത ജില്ലയായി മാറ്റാനുള്ള പുഞ്ചിരി പദ്ധതിയുടെ ഭാഗമായാണ് ക്യാംപ് നടത്തുന്നത്. ശനിയാഴ്ച രാവിലെ 9.30 മുതൽ 12 മണി വരെ മാനന്തവാടി ബസ് സ്റ്റാന്റിന് എതിർവശം മാതാ ഹോട്ടലിന് സമീപമുള്ള ഹോട്ടൽ & റസ്റ്റോറന്റ് അസോസിയേഷൻ ഹാളിലാണ് ക്യാംപ് നടക്കുക. കഴുത്തിന് മുകളിലുള്ള വൈകല്യങ്ങളായ മുച്ചിറി , മുറിമൂക്ക് , അണ്ണാക്കിലെ ദ്വാരം, മുഖത്തും കഴുത്തിലും തലയിലും കാണുന്ന ചില മുഴകൾ, മാംസ വളർച്ച, ഉന്തിയ മോണ, തലയോട്, താടിയെല്ല് , നെറ്റി, വളരുന്ന താടിയെല്ല്, ഉള്ളോട്ട് ഉന്തിയ താടിയെല്ല്, വായ തുറക്കുവാൻ ബുദ്ധിമുട്ട്, വളഞ്ഞ മൂക്ക് എന്നീ രോഗങ്ങൾക്ക് വിദഗ്ദ ഡോക്ടർമാരുടെ നേത്ര്യത്വത്തിൽ അത്യാധുനിക രീതിയിലൂടെ സൗജന്യമായി മംഗലാപുരം ജസ്റ്റിസ് കെ.എസ്. ഹെഗ്ഡെ ഹോസ്പിറ്റലിൽ വച്ച് ശസ്ത്രക്രിയ നടത്തും. . തുടർ ചികിൽസയും സൗജന്യമായിരിക്കും. 3 മാസം പ്രായമായ കുട്ടികൾ മുതൽ മുതിർന്ന ആളുകൾക്ക് വരെ ഈ അവസരം പ്രയോജനപ്പെടുത്താം മുൻ കൂട്ടി ബുക്കിങ്ങിനും വിശദവിവരങ്ങൾക്കും വിളിക്കാം. ഫോൺ: 9645370145, 94970 43287.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







