വിദേശരാജ്യങ്ങളില്‍ ജോലി നോക്കുന്ന കേരളീയര്‍, തിരികെ എത്തിയവര്‍, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളില്‍ ജോലി നോക്കുന്നവര്‍, വിദേശത്തേക്ക് ജോലി തേടിപ്പോകുന്നവര്‍ എന്നിങ്ങനെയുള്ള നാല് വിഭാഗങ്ങള്‍ക്കായി നോര്‍ക്ക-റൂട്ട്സ് ഒഡെപെകും പ്രവാസികാര്യ വകുപ്പും നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍, നോര്‍ക്ക, ഒഡെപെക് എന്നീ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങള്‍, പദ്ധതികള്‍ക്കായി അപേക്ഷിക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങളും അടങ്ങിയ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് പ്രസിദ്ധീകരിച്ച പ്രവാസി ക്ഷേമം കൈപ്പുസ്തകം കല്‍പ്പറ്റ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭ്യമാണ്. പ്രവര്‍ത്തി ദിവസങ്ങളില്‍ ഓഫീസില്‍ നിന്നും കൈപ്പുസ്തകം സൗജന്യമായി ലഭ്യമാകും.

കർണാടകയിൽ കെഎസ്ആർടിസി ഡ്രൈവർക്കുനേരെ ആക്രമണം; ബസിൽനിന്ന് വലിച്ചിറക്കി മർദിച്ചു.
കർണാടകയിൽ വെച്ച് കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ ആക്രമണം. മൈസൂർ – കൽപ്പറ്റ ഫാസ്റ്റ് പാസഞ്ചറിലെ ഡ്രൈവറെയാണ് ഒരു സംഘം ആളുകൾ ചേർന്ന് മർദിച്ചത്. ഇന്നലെ വൈകീട്ട് ആറരയോടെ നഞ്ചൻഗോഡ് വെച്ചാണ് സംഭവം. കൽപ്പറ്റ ഡിപ്പോയിലെ







