മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രി ഇന്ന് (ശനി) വെള്ളമുണ്ട ഡിവിഷനില്‍ പര്യടനം നടത്തും. മടത്തുംകുനി പാല്‍ സംഭരണ കേന്ദ്രം (രാവിലെ 10 ന്) നാരോക്കടവ് പാല്‍ സംഭരണ കേന്ദ്രം (11.15 ന്), പുളിഞ്ഞാല്‍ പാല്‍ സംഭരണ കേന്ദ്രം (12 ന്), ചേമ്പ്രംകുഴി പാല്‍ സംഭരണ കേന്ദ്രം (1.15 ന്), തേറ്റമല പള്ളിപ്പീടിക (2.10 ന്) എന്നിവിടങ്ങളില്‍ സേവനം ലഭ്യമാകും.

വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പടിഞ്ഞാറത്തറ ടൗൺ, പടിഞ്ഞാറത്തറ വില്ലേജ് ട്രാൻസ്‌ഫോർമർ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഓഗസ്റ്റ് 14ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി പൂർണമായും മുടങ്ങും.