തരിയോട് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ത്രിദിന എസ്പിസി ഓണം ക്യാമ്പ് ആരംഭിച്ചു. പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷൻ ഐപി ബിജു ആർ പതാക ഉയർത്തി. 10 മണിയ്ക്ക് നടന്ന ഉദ്ഘാടന സമ്മേളനം വാർഡ് മെമ്പർ വിജയൻ തോട്ടുങ്കലിന്റെ അധ്യക്ഷതയിൽ വയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എം. മുഹമ്മദ് ബഷീർ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് എം. ശിവാനന്ദൻ , വൈസ് പ്രിൻസിപ്പൽ ഉഷാ കുനിയിൽ, സി.പി. ഒ കെവി രാജേന്ദ്രൻ, എസ് ആർ ജി കൺവീനർ സത്യൻ, സ്റ്റാഫ് സെക്രട്ടറി ഷാജു ജോൺ, എ സി പി.ഒ ബിന്ദു വർഗീസ്, ഡി.ഐ അഖിലേഷ് എന്നിവർ സംസാരിച്ചു. “Why I am SPC” എന്ന വിഷയത്തിൽ പടിഞ്ഞാറത്തറ ഐപി ബിജു ആർ ക്ലാസ്സ് എടുത്തു.

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം
2024-2024 അധ്യായന വര്‍ഷത്തില്‍ കേരള സിലബസില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ1/എ+ ലഭിച്ചവര്‍, സി.ബി.എസ്.ഇ/ ഐ.സി.എസ്.സി സിലബസില്‍ 90 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ വിമുക്തഭടന്മാരുടെ മക്കള്‍ക്ക് ഒറ്റത്തവണ ക്യാഷ്