കൽപ്പറ്റ :കേളി കലാ സാംസ്കാരിക വേദിയുടെ അംഗങ്ങളുടെ കുട്ടികൾക്കായി ഏർപ്പെടുത്തിയ വിദ്യാഭ്യാസ പുരസ്കാരം 2022 – 2023 വയനാട് ജില്ലയിലെ വിതരണം കൽപ്പറ്റ യൂത്ത് സെൻ്ററിൽ വച്ച് ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി കെ റഫീഖ് നിർവഹിച്ചു. കേളി മുൻ പ്രവർത്തകൻ പൗലോസ് അദ്ധ്യക്ഷനായി.
കേരള പ്രവാസി സംഘം വയനാട് ജില്ല സെക്രട്ടറി അഡ്വ. സരുൺ മാണി, കേരള പ്രവാസി സംഘം കൽപ്പറ്റ ഏരിയ സെക്രട്ടറി പി ടി മൻസൂർ, അഷ്റഫ് മേപ്പാടി,നൗഷാദ് പി എം എന്നിവർ സംസാരിച്ചു.

പുസ്തകം ചുരുക്കി ‘മൈക്രോ’ ആക്കും: പരീക്ഷാ കോപ്പിയടിക്ക് പുതിയ തന്ത്രം;സൈബർ പോലീസ് നിരീക്ഷണത്തിലേക്ക്
പത്തനംതിട്ട: സംസ്ഥാനത്തെ എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് കോപ്പിയടിക്കാൻ സഹായം നൽകുന്ന രണ്ട് ടെലിഗ്രാം ചാനലുകൾ വിദ്യാഭ്യാസ വകുപ്പിന്റെ നിരീക്ഷണത്തിൽ. അരലക്ഷത്തോളം പേർ പിന്തുടരുന്ന ഈ ചാനലുകളിൽ വിദ്യാർഥികളുടെ തള്ളിക്കയറ്റമാണ്. പാഠപുസ്തകത്തിലെ ഒരു പേജിലെ ഉള്ളടക്കത്തെ







