85കാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ചുണ്ട് മുറിച്ചെടുത്തു; യുവാവ് പിടിയിൽ..

ഡല്‍ഹിയില്‍ 85കാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ചുണ്ട് അക്രമി ബ്ലേഡ് കൊണ്ട് മുറിച്ചു. ഷുകുര്‍പുര്‍ പ്രദേശത്ത് വെള്ളിയാഴ്ചയാണ് സംഭവം. സംഭവത്തിൽ 28കാരനായ ആകാശിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെ തനിച്ചു താമസിക്കുന്ന 85കാരിയെ വീട്ടില്‍ അതിക്രമിച്ചു കയറിയാണ് യുവാവ് ആക്രമിച്ചത്. ഉറങ്ങുകയായിരുന്ന വയോധികയെ ആകാശ് ബലാത്സംഗം ചെയ്തു. ഇയാള്‍ വയോധികയെ മര്‍ദിക്കുകയും ചുണ്ട് ബ്ലേഡ് കൊണ്ട് മുറിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലാനും ശ്രമിച്ചു.

ഇവരുടെ സ്വകാര്യ ഭാഗങ്ങളിലും മുഖത്തും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നിലവില്‍ വയോധിക ചികിത്സയിലാണ്. വയോധികയെ ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാള്‍ സന്ദര്‍ശിച്ചു. സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതില്‍ പൊലീസ് സംവിധാനം പരാജയപ്പെട്ടെന്ന് അവര്‍ വിമര്‍ശിച്ചു.

സംഭവത്തിൽ ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സിറ്റി പൊലീസിന് നോട്ടീസ് അയച്ചു. എഫ്ഐആറിന്‍റെ പകര്‍പ്പ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. സെപ്തംബർ അഞ്ചിനകം നടപടി സ്വീകരിച്ച് റിപ്പോർട്ട് നൽകണം.

ജില്ലയിൽ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികരുടെ പട്ടിക പൊലീസിന്‍റെ പക്കലുണ്ടോയെന്ന് സ്വാതി മലിവാള്‍ ചോദിച്ചു. സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാന്‍ പൊലീസ് സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാനും ഡിസിഡബ്ല്യു ആവശ്യപ്പെട്ടു

ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടെങ്കിൽ പ്രകടമാകുന്ന ഏഴ് ലക്ഷണങ്ങൾ

ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടെങ്കിൽ പ്രകടമാകുന്ന ഏഴ് ലക്ഷണങ്ങൾ ഹൃദയത്തിൽ ബ്ലോക്ക് വരുന്നത് ഇന്ന് പലരിലും കണ്ട് വരുന്ന പ്രശ്നമാണ്. ഈ ബ്ലോക്ക് കൂടുമ്പോൾ അറ്റാക്കും പിന്നീട് ഹാർട്ട് ഫെയിലിയർ എന്ന അവസ്ഥയ്ക്കുമെല്ലാം വഴി തെളിയിക്കുന്നു.

യൂറോപ്പിനെ അവിശ്വസിച്ചു, ട്രംപ് വീണ ഇറാൻ എന്ന ‘ഊരാക്കുടുക്ക്’

ഇറാൻ യുദ്ധം എന്ന ഊരാക്കുടുക്കിൽ ഖർഗ് ദ്വീപിലെ (Kharg Island) സൈനിക കേന്ദ്രങ്ങൾ തകർത്തു എന്ന് അമേരിക്ക അവകാശപ്പെട്ടു. ഇറാന്‍റെ ക്രൂഡ് കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്നത് അവിടെയാണ്. ഇറാന്‍റെ ഓയിൽ ലൈഫ്

ആറാം തവണയും ആശ്വാസം; സ്വര്‍ണവില ഇന്നും കുറഞ്ഞു, പക്ഷെ വലിയ പ്രതീക്ഷ വേണ്ടെന്ന് വിദഗ്ധർ

വിലയില്‍ ഇടിവുണ്ടാകുന്നുണ്ടെങ്കിലും ഇപ്പോഴത്തെ അവസ്ഥയില്‍ സ്വര്‍ണവിലയെ വിശ്വസിക്കാന്‍ കഴിയാത്ത രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. അടിക്കടിയുണ്ടാകുന്ന വിലക്കുറവിനെ പ്രതീക്ഷയോടെ കാണേണ്ടതില്ലെന്ന് ഒരുവിഭാഗം സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ഈ വര്‍ഷം അവസാനം എത്തുമ്പോഴേക്കും സ്വര്‍ണവില 1.50 ലക്ഷത്തിലേക്കെത്താനും

ശിഹാബ് തങ്ങൾ റിലീഫ് സെൽനാസർ ആറങ്ങാടൻ അനുസ്‌മരണവും കിറ്റ് വിതരണവും നടത്തി

വാരമ്പറ്റ: വാരമ്പറ്റ ശാഖ മുസ്ലിം ലീഗ് ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ നേത്യത്വത്തിൽ വാരമ്പറ്റയിലെ മത സാമൂഹിക രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമാ യിരുന്ന മരണപെട്ട എ.നാസർ അനുസ്‌മരണ പ്രാർത്ഥന സദസും റംസാൻ റിലീഫ് കിറ്റ്

നേരിയ ആശ്വാസം, ഹോർമുസ് കടലിടുക്ക് കടന്ന് ക്രൂഡ് ഓയിലുമായി രണ്ടാമത്തെ കപ്പലും മുംബൈയിൽ

മുംബൈ:പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ സുപ്രധാനമായ ഹോർമുസ് കടലിടുക്ക് കടന്ന് രണ്ടാമത്തെ ക്രൂഡ് ഓയിൽ ടാങ്കറും മുംബൈയിലെത്തി. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ 1.35 ലക്ഷം മെട്രിക് ടൺ ക്രൂഡ് ഓയിലും വഹിച്ചുള്ള ലൈബീരിയൻ പതാക

ബാങ്ക് ജീവനക്കാരൻ കാറിൽ മരിച്ചനിലയിൽ

അമ്പലവയൽ: അമ്പലവയൽ സഹകരണ ബാങ്ക് ജീവനക്കാരനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്പലവയൽ കോ-ഓപ്പറേറ്റീവ് ബാങ്കിലെ ജീവനക്കാരനായ വിപിൻ ശങ്കറിനെയാണ് ആയിരംകൊല്ലി ക്വാറി കുളത്തിന് സമീപം നിർത്തിയിട്ടിരുന്ന കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.