കാൻസറിന്റെ ഏഴ് ലക്ഷണങ്ങൾ ഇവയൊക്കെ..

കൂടുതൽ പേരും പേടിയോടെ നോക്കി കാണുന്ന രോഗമാണ് കാൻസർ. ശരീരത്തിലെ ചില കോശങ്ങൾ അനിയന്ത്രിതമായി വളരുകയും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്ന രോഗമാണ് കാൻസർ.

കോശങ്ങളുടെ അമിതവും നിയന്ത്രണാതീതവും ആയ വിഭജനമാണ് കാൻസർ . സാധാരണ ശരീരകോശങ്ങളിൽ നിഷ്ക്രിയരായി കഴിയുന്ന അർബുദജീനുകളെ , രാസവസ്തുക്കളോ, പ്രസരങ്ങളോ, രോഗാണുക്കളോ, മറ്റു പ്രേരക ജീവിത ശൈലികളോ ഉത്തേജിപ്പിയ്ക്കുന്നു. ഇങ്ങനെ സാധാരണ കോശം കാൻസർ കോശമാകുന്നു.

കാൻസർ ശരീരത്തിൽ പടർന്നിട്ടുണ്ടെങ്കിൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ അടയാളങ്ങളോ ലക്ഷണങ്ങളോ പ്രകടമാക്കും.

എന്നാൽ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് സ്ക്രീനിംഗിലൂടെ ക്യാൻസർ കണ്ടെത്താനാകും. ശരീരത്തിലെ മാറ്റങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിലൂടെ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിയാം.

ശരീരത്തിലെ പല അസ്വസ്ഥതകളും പലപ്പോഴും ക്യാൻസർ മൂലമായിരിക്കില്ല. എങ്കിലും അവ പരിശോധിക്കേണ്ടത് പ്രധാനമാണ്.

കാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം..

ഒന്ന്…

മിക്ക സ്ത്രീകൾക്കും ഇടയ്ക്കിടെ ക്രമരഹിതമായ ആർത്തവമോ മലബന്ധമോ ഉണ്ടാകാറുണ്ട്. എന്നാൽ സ്ഥിരമായ വേദനയോ ആർത്തവ സൈക്കിളിലെ മാറ്റങ്ങളോ സെർവിക്കൽ, ഗർഭാശയ അല്ലെങ്കിൽ അണ്ഡാശയ കാൻസറിന്റെ ലക്ഷണമാകാം.

രണ്ട്…

ക്യാൻസർ ശരീരത്തെ ബാധിച്ചിട്ടുണ്ടെങ്കിൽ അതിന്റെ ഒരു പ്രധാന ലക്ഷണം ശരീരഭാരം കുറയുന്നു എന്നതാണ്. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ നിങ്ങളുടെ ശരീരഭാരം കുറയുമ്പോൾ, അതിനെ വിശദീകരിക്കാനാകാത്ത ഭാരം കുറയൽ എന്ന് വിളിക്കുന്നു.

മൂന്ന്…

ദീർഘകാല മലബന്ധ പ്രശ്നം, വയറിളക്കം, വയറുവേദന തുടങ്ങിയവയൊക്കെ വൻകുടൽ കാൻസറിന്റെ ലക്ഷണമാകാം. മൂത്രം കടന്നുപോകുമ്പോൾ ഉണ്ടാകുന്ന വേദന, മൂത്രത്തിൽ രക്തം, അല്ലെങ്കിൽ മൂത്രസഞ്ചി പ്രവർത്തനത്തിലെ മാറ്റം (പതിവിലും കൂടുതലോ കുറവോ മൂത്രം ഒഴിക്കേണ്ട അവസ്ഥ പോലുള്ളവ) മൂത്രസഞ്ചി അല്ലെങ്കിൽ പ്രോസ്റ്റേറ്റ് കാൻസറുമായി ബന്ധപ്പെട്ടേക്കാം.

നാല്…

മലമൂത്രവിസർജനത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കാൻസറിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്. ആഴ്ചകളോളം വിട്ടുമാറാത്ത മലബന്ധമോ വയറിളക്കമോ വന്നാൽ ശ്രദ്ധിക്കണം. ഇടയ്ക്കിടെ മൂത്രമൊഴിക്കുക, പ്രത്യേകിച്ച് നാൽപതു വയസ്സു കഴിഞ്ഞ ആളാണെങ്കിൽ ശ്രദ്ധ വേണം.

അഞ്ച്…

ദഹനക്കേട് അല്ലെങ്കിൽ ഭക്ഷണം ഇറക്കുവാനുള്ള ബുദ്ധിമുട്ട് മൂലമുള്ള പ്രശ്നങ്ങൾ അന്നനാളം (വയറ്റിലേക്ക് ഭക്ഷണം പോകുന്ന കുഴൽ), ആമാശയം, അല്ലെങ്കിൽ ശ്വാസനാളം (തൊണ്ട) എന്നിവയുടെ ക്യാൻസറിന്റെ ലക്ഷണങ്ങളായിരിക്കാം.

ആറ്…

നിറം, വലുപ്പം, ആകൃതി എന്നീ കാര്യങ്ങൾ വ്യത്യാസപ്പെടുന്ന അരിമ്പാറ, മറുക് എന്നിവ ശ്രദ്ധയിൽ പെട്ടാൽ ഒരു ഡോക്ടറെ ഉടൻ തന്നെ കാണണം. ചർമ്മത്തിലെ മറ്റേതെങ്കിലും മാറ്റങ്ങളും ഡോക്ടറെ അറിയിക്കണം.

ഏഴ്…

ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്ത് സ്ഥിരമായ മുഴകൾ അല്ലെങ്കിൽ വീക്കം എന്നിവ കാണുന്നുണ്ടെങ്കിൽ ഗൗരവമായി കാണണം. കഴുത്ത്, കക്ഷം, ആനെഞ്ച്, സ്തനങ്ങൾ അല്ലെങ്കിൽ വൃഷണം എന്നിവിടങ്ങളിൽ ഏതെങ്കിലും ഭാഗത്ത് മുഴകൾ കണ്ടാൽ ഡോക്ടറെ കണ്ട് പരിശോധന നടത്തുക

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.