അരമ്പറ്റക്കുന്ന് നവദീപം ഗ്രന്ഥശാലയുടെ ഓണാഘോഷവും നാൽപ്പതാം വാർഷികാഘോഷവും കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.കെ. അബ്ദുൾ റഹ്‌മാൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡണ്ട് പി.ജെ. മാത്യു മാസ്റ്റർ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ
മെമ്പർ എ.കെ. രാജേഷ് മുഖ്യപ്രഭാഷണം നടത്തി.

ഗ്രന്ഥശാലാ സെക്രട്ടറി പ്രഭാകരൻ.കെ. റിപ്പോർട്ട് അവതരിപ്പിച്ചു. യുവജനവേദി പ്രസിഡണ്ട് നിതിൻ കൂവയ്ക്കൽ സ്വാഗതവും ആഘോഷകമ്മിറ്റി കൺവീനർ ദേവസ്യ പുതുക്കുളം നന്ദിയും പറഞ്ഞു.
അരമ്പറ്റക്കുന്ന് പ്രദേശത്തെ വയോജനങ്ങളെ യോഗത്തിൽ ആദരിച്ചു .ഗ്രന്ഥശാലയുടെ മുൻ ഭാരവാഹികളെയും ഗ്രന്ഥശാലാ കെട്ടിടത്തിനു
സ്ഥലം സംഭാവന ചെയ്ത സ്റ്റീഫൻ കൂവയ്ക്കലിന്റെ കുടുംബത്തേയും മെമന്റോ നൽകി ആദരിച്ചു.
വിവിധ വിഭാഗം ആളുകൾക്കുള്ള ഓണക്കളികൾ, മത്സരങ്ങൾ,കലാപരിപാടികൾ, ആയിരത്തിലേറെ പേർപങ്കെടുത്ത വിഭവ സമൃദ്ധമായ ഓണസദ്യ , ജനകീയ ലേലം
എന്നിവ നടന്നു. രണ്ടു ദിവസങ്ങളിലായി നടന്ന ആഘോഷ പരിപാടികൾ നാടിന്റെ ഉത്സവമായി മാറി. വൈകിട്ട് അരമ്പറ്റ ക്കുന്നു നന്മ സ്വാശ്രയ സംഘം അവതരിപ്പിച്ച ആകാശവിസ്മയം ആഘോഷ പരിപാടി
കൾക്ക് മാറ്റ് കൂട്ടി.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







