ഓണത്തോടനുബന്ധിച്ച് കുടുംബശ്രീ ജില്ലയില്‍ സംഘടിപ്പിച്ച ഓണചന്തകളിലൂടെ വിറ്റഴിച്ചത് 75 ലക്ഷം രൂപയുടെ ഉത്പ്പന്നങ്ങള്‍. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്തില്‍ സി.ഡി.എസ് തലങ്ങളില്‍ ഒരുക്കിയ 26 ഓണച്ചന്തകള്‍ വഴിയാണ് ഈ നേട്ടം കൈവരിച്ചത്. 25 സി.ഡി.എസ് ചന്തകളും മാനന്തവാടിയില്‍ ജില്ലാ ചന്തയുമാണ് സംഘടിപ്പിച്ചത്.
ജൈവ പച്ചക്കറി, പലവ്യഞ്ജനങ്ങള്‍, പലഹാരങ്ങള്‍, അരി, വിവിധയിനം അച്ചാറുകള്‍, ചക്ക പപ്പടം, ചോക്ലേറ്റ്, വടുക്, മസാലപ്പൊടികള്‍, വെളിച്ചെണ്ണ, മുളയുല്‍പ്പന്നങ്ങള്‍, വിവിധ തരം വസ്ത്രങ്ങള്‍, ഓണക്കോടികള്‍, വന ഉത്പ്പന്നങ്ങള്‍, ചിരട്ടയുല്‍പ്പന്നങ്ങള്‍ അടക്കമുള്ള കരകൗശലവസ്തുക്കള്‍ തുടങ്ങിയവയാണ് ഓണം വിപണന മേളയിലൂടെ വിറ്റഴിച്ചത്.
ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുടുംബശ്രീ സംരംഭകര്‍ ഉത്പ്പന്നങ്ങളുമായി വിപണന മേളകളില്‍ സജീവമായി. ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കര്‍ഷകരില്‍നിന്ന് പ്രാദേശിക പച്ചക്കറികളും ചന്തയില്‍ എത്തിച്ചു വില്‍പ്പന നടത്തിയിരുന്നു. സംരംഭകര്‍ക്കൊപ്പം നിരവധി പേര്‍ ഓണം വിപണന മേളയുടെ ഭാഗമായി. ഗുണമേന്മയുള്ളതും വിഷരഹിതവുമായ ഉല്‍പ്പന്നങ്ങള്‍ ന്യായമായ വിലയില്‍ വിപണിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബശ്രീ വിവിധയിടങ്ങളില്‍ ഓണ ചന്തകളും വിപണനമേളകളും സംഘടിപ്പിച്ചത്.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്