നീൽ ആംസ്ട്രോംങിന്റെ വീട് വില്പനക്ക്; വില അതിശയിപ്പിക്കുന്നത്..

ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ മനുഷ്യൻ നീൽ ആംസ്ട്രോംങിന്റെ ടെക്സസിലെ എൽ ലാഗോയിൽ വീട് വില്പനയ്ക്ക്. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട് ചെയ്‌തതുനസരിച്ച്, ചന്ദ്രനിലേക്കുള്ള അദ്ദേഹത്തിന്റെ പ്രശസ്തമായ അപ്പോളോ യാത്രയിൽ ഇവിടെയായിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. നിലവിൽ 550,000 ഡോളറിന് അതായത് ഏകദേശം 4 കോടി രൂപയ്ക്കാണ് വീട് വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നത്.

വീട് സ്വന്തമാക്കുന്നവർ ചരിത്രത്തിൻറെ ഭാഗമായി മാറാനുള്ള അവസരമാണ് നേടുന്നത് എന്നാണ് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്.

വീടിൻറെ നിർമ്മിതിയുമായി കാര്യമായ സവിശേഷതകൾ ഒന്നും ഇല്ലെങ്കിലും ബഹിരാകാശ പ്രേമികൾക്ക് വീടിനോടുള്ള താൽപ്പര്യം തന്നെയാണ് ഇതിന്റെ പ്രത്യേകത. നാസയുടെ ജോൺസൺ സ്പേസ് സെന്റർ, ഹ്യൂസ്റ്റൺ സ്പേസ് സെന്റർ എന്നിവയ്ക്ക് സമീപമാണ് ഈ വസതി സ്ഥിതി ചെയ്യുന്നത്

1964 മുതൽ 1971 വരെ നീൽ ആംസ്ട്രോങ്ങും അദ്ദേഹത്തിന്റെ കുടുംബവും ഈ വീട്ടിലാണ് താമസിച്ചത്. ഈ കാലഘട്ടത്തിലായിരുന്നു നാസയുടെ സുപ്രധാന ജെമിനി, അപ്പോളോ ദൗത്യങ്ങൾ.

നാല് കിടപ്പുമുറികളും മൂന്ന് കുളിമുറിയും ആണ് ഈ വീട്ടിലെ പ്രധാന സൗകര്യങ്ങൾ. കിടപ്പുമുറികൾക്ക് പുറമെ വീട്ടുമുറ്റത്തെ കുളത്തിന്റെ കാഴ്ചകൾ കാണാൻ സാധിക്കുന്ന ഒരു ലീവിങ് റൂമും ഈ വീട്ടിലുണ്ട്. 25 വർഷമായി മുൻ വീട്ടുടമകളായ മെലിൻഡയും റിച്ചാർഡ് സതർലാൻഡും ഈ വസ്തുവിൽ താമസിച്ചിരുന്നു.

എന്നാൽ അവർ ഈ സ്ഥലം വളരെ സ്വകാര്യമായി സൂക്ഷിച്ചു, വാർത്താ സംഘങ്ങൾ ഉൾപ്പെടെ ആരെയും അകത്തേക്ക് പ്രവേശിക്കാന്‍ അനുവദിച്ചിരുന്നില്ല. ചന്ദ്രനിലേക്ക് ഉള്ള തന്‍റെ ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം ആംസ്ട്രോങിന്റെ പ്രസിദ്ധമായ വാക്കുകൾ ഇങ്ങിനെയായിരുന്നു.‘ ഒരു മനുഷ്യനുള്ള ഒരു ചെറിയ ചുവടുവയ്പ്, മനുഷ്യരാശിക്ക് ഒരു വലിയ കുതിച്ചുചാട്ടം’ ഇപ്പോഴും ലോകമെമ്പാടുമുള്ള ആളുകള്‍ അദ്ദേഹത്തിന്‍റെ വാക്കുകള്‍ ഓര്‍മിക്കുന്നു.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.