തിയേറ്ററുകളിൽ നിറഞ്ഞാടി ‘ഖുഷി’; 3 ദിവസത്തെ കളക്ഷൻ പുറത്ത്..

വിജയ് ദേവെരകൊണ്ടയും സാമന്തയും ഒന്നിച്ച റൊമാന്റിക് കോമഡി ചിത്രമാണ് ‘ഖുഷി’. ശിവ നിർവാണയുടെ സംവിധാനത്തിൽ ഒരുങ്ങിയ പാൻ ഇന്ത്യൻ റൊമാന്റിക് ചിത്രമായ ഖുഷി 2023 സെപ്റ്റംബർ 1-നാണ് തിയേറ്ററുകളിൽ എത്തിയത്.

ഇപ്പോഴിതാ പുതിയ ചിത്രം വമ്പൻ ഹിറ്റിലേക്ക് നീങ്ങുകയാണ്. ചിത്രം 70.23 കോടിയാണ് മൂന്ന് ദിവസത്തില്‍ നേടിയിരിക്കുന്നത് എന്നാണ് ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ട്വീറ്റ് ചെയ്‍തിരിക്കുന്നത്.

ഒരു റൊമാന്റിക് കോമഡി ചിത്രമായിട്ടാണ് ‘ഖുഷി’ ഒരുക്കിയിരിക്കുന്നത്. ‘വിപ്ലവ്’ എന്ന നായകനായി വിജയ്‍യും ചിത്രത്തില്‍ ‘ആരാധ്യ’ എന്ന നായികയായി സാമന്തയും വേഷമിട്ടിരുന്നു.

വ്യത്യസ്‍ത വീക്ഷണകോണില്‍ ജീവിക്കുന്ന ഇരുവരും വിവാഹിതരാകുന്നതോടെ നടക്കുന്ന സംഘര്‍ഷങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. യുക്തിചിന്താഗതിയുള്ളയാളാണ് ‘വിപ്ലവെ’ങ്കില്‍ വിശ്വാസിയാണ് ‘ആരാധ്യ’.

ഫീല്‍ഗുഡ് എന്റര്‍ടെയ്‍നര്‍ ചിത്രമാണ് ‘ഖുഷി’. ചിത്രത്തിൽ തമാശയ്‍ക്കും പ്രധാന്യം നല്‍കിയിട്ടുണ്ട്. മണിരത്നം, എ ആര്‍ റഹ്‍മാൻ, വിജയ്, സാമന്ത തുടങ്ങിയവരുടെ നിരവധി ഹിറ്റ് സിനിമകളുടെ റെഫറൻസും ‘ഖുഷി’യില്‍ വര്‍ക്കായിരിക്കുന്നു.

നായകൻ വിജയ് ദേവെരകൊണ്ടയുടെ കോമഡികളും ചിത്രത്തില്‍ രസിപ്പിക്കുന്നതാണ്. സാമന്തയും ‘ആരാധ്യ’ എന്ന കഥാപാത്രം ചിത്രത്തില്‍ മികവുറ്റതാക്കി. ചിത്രം മൈത്രി മൂവി മേക്കേഴ്‍സിന്റെ ബാനറിലാണ് നിര്‍മിച്ചിരിക്കുന്നത്.

കശ്‍മീര്‍ അടക്കമുള്ള മനോഹരമായ സ്ഥലങ്ങളില്‍ ‘ഖുഷി’ ചിത്രീകരിച്ചപ്പോള്‍ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് മുരളി ജി ആണ്. ‘ഹൃദയം’ എന്ന ഹിറ്റ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയ ഹിഷാം അബ്‍ദുള്‍ വഹാബ് വിജയ് ദേവരെകൊണ്ടയുടെ ‘ഖുഷി’യിലെ പാട്ടുകളിലൂടെ തെലുങ്ക് പ്രേക്ഷകരുടെയും പ്രിയം സമ്പാദിക്കുന്നു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.