സുല്‍ത്താന്‍ ബത്തേരി ടെക്നിക്കല്‍ ഹൈസ്കൂളിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒന്നാം വര്‍ഷ ഫാഷന്‍ ഡിസൈനിങ്ങ് കോഴ്സില്‍ ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷന് നടത്തുന്നു.
സെപ്റ്റംബര്‍ 12 ന് രാവിലെ 9.30 മുതല്‍ 10.30 വരെ രജിസ്ട്രേഷന് നടക്കും. അപേക്ഷ സമര്‍പ്പിച്ച റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും സ്ഥാപനമാറ്റം ആഗ്രഹിക്കുന്നവരും സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കണം. എസ്.എസ്.എല്‍.സി,ടി.സി യോഗ്യത സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം. ഫോണ്‍: 9447986328.
കല്‍പ്പറ്റ ഗവ. ഐ.ടി.ഐയില്‍ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ്, ബേക്കര്‍ ആന്റ് കണ്‍ഫെക്ഷനര്‍, ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസസ്, മറ്റ് എന്‍.സി.വി.ടി ട്രേഡുകളില്‍ ഒഴിവുള്ള വനിതാസംവരണ സീറ്റുകളിലേക്ക് നേരിട്ട് അപേക്ഷിക്കാം. സെപ്റ്റംബര്‍ 11 ന് രാവിലെ 9 ന് സ്പോട്ട് അഡ്മിഷന് നടക്കും. ടി.സി, എസ്.എസ്.എല്‍.സി, പ്ലസ്ടു, ജാതി സര്‍ട്ടിഫിക്കറ്റ്, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്, നിശ്ചിത ഫീസ് എന്നിവയുമായി അഡ്മിഷനില്‍ പങ്കെടുക്കാം. ഫോണ്‍: 04936 205519, 9995914652