ബേഠി ബച്ചാവോ ബേഠി പഠാവോ എന്ന പദ്ധതിയുടെ ഭാഗമായി ഗവണ്മെന്റ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വെള്ളാർമലയിൽ വിദ്യാർത്ഥിനികൾക്കും രക്ഷിതാക്കൾക്കുമായി ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു . പി ടി എ പ്രസിഡന്റ് നജ്മുദ്ധീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രധാനാധ്യാപിക മറിയം മുംതാസ് ക്ലാസ്സ് ഉദ്ഘാടനം ചെയ്തു.
സൈക്യാട്രിക്ക് സോഷ്യൽ വർക്കർ റോബിൻ പി. സന്തോഷ് ജീവിത നൈപുണ്യം, പാരന്റിംഗ് എന്നീ വിഷയങ്ങളിൽ ക്ലാസെടുത്തു. സ്കൂൾ കൗൺസിലർ റഹീല പി.എസ്, സ്റ്റാഫ് സെക്രട്ടറി അനീഷ് ശങ്കർ, എംപിടിഎ പ്രസിഡന്റ് സഹന, അധ്യാപകരായ സുനജ, സുനിയ, ഷാഹിന ലിബിന എന്നിവർ സംസാരിച്ചു.
സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.
സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.







