ഡീസൽ വാഹനങ്ങളുടെ വില കൂടും; 10 ശതമാനം അധിക നികുതി ചുമത്താൻ കേന്ദ്രം, ഓഹരിയിൽ ഇടിവ്

ദില്ലി: ഡീസൽ വാഹനങ്ങൾക്ക് പത്ത് ശതമാനം അധിക ജീഎസ്ടി ഏർപ്പെടുത്താൻ നീക്കം. ഡീസൽ വാഹനങ്ങളുടെ വിൽപ്പനയിൽ പത്ത് ശതമാനം അധിക ജിഎസ്ടി ചുമത്താൻ ആലോചിക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. വായുമലിനീകരണം തടയുന്നതിന്റെ ഭാഗമായി പൊല്യുഷൻ ടാക്സ് എന്ന പേരിൽ ഡീസൽ എൻജിൻ വാഹനങ്ങൾക്ക് അധിക ജിഎസ്ടി കൂടി ചുമത്താനുള്ള നിർദേശം ചൂണ്ടിക്കാട്ടി ധനമന്ത്രാലയത്തിന് കത്ത് സമർപ്പിക്കുമെന്നും ഗഡ്കരി വ്യക്തമാക്കി. ന്യൂഡൽഹിയിൽ നടന്ന 63-ാമത് വാർഷിക സിയാം കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വർദ്ധിച്ചുവരുന്ന വായു മലിനീകരണം പൊതുജനങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഡീസൽ കാറുകളോട് ഗുഡ്ബൈ പറയാൻ കഴിയണം, വാഹനനിർമ്മാതാക്കൾ‍ ഡീസൽ കാറുകളുടെ നിർമ്മാണം നിർത്തണമെന്നും, അല്ലാത്തപക്ഷം ഡീസൽ കാറുകളുടെ വിൽപ്പനയ്ക്ക് ബുദ്ധിമുട്ടുണ്ടാകും വരെ സർക്കാർ നികുതി വർദ്ധിപ്പിക്കുമെന്നും നിതിൻ ഗഡ്കരി പറഞ്ഞു. ഡീസലിൽ പ്രവർത്തിക്കുന്ന ജനറേറ്ററുകൾക്കും അധിക ജിഎസ്ടി നിർദേശിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2014 സാമ്പത്തികവർഷത്തിൽ രാജ്യത്ത് ഡീസൽ വാഹന വിൽപ്പന 52 ശതമാനമായിരുന്നെങ്കിൽ നിലവിൽ 18 ശതമാനത്തിലേക്ക് താഴ്നനതായും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി മലിനീകരണം കുറഞ്ഞ ഇന്ധനങ്ങളിലേക്ക് മാറുന്നതിനായി നികുതി വർധിപ്പിക്കുകയാണ് ഏക മാർഗം. അല്ലെങ്കിൽ ഇതൊന്നും ഗൗരവത്തോടെ കാണാൻ ആരും തയ്യാറാകില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.

നിലവിൽ, വാഹനങ്ങൾക്ക് 28 ശതമാനമാണ് ജിഎസ്ടി ഈടാക്കുന്നത്, കൂടാതെ വാഹനത്തിന്റെ വ്യത്യസ്തത അനുസരിച്ച് 1 ശതമാനം മുതൽ 22 ശതമാനം വരെ അധിക സെസും ഈടാക്കുന്നുണ്ട്.

സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.

സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.

ഹർത്താലിന് കോളേജ് അവധി, ചൂട് സഹിക്കാനാവാതെ കനാലിൽ കുളിക്കാനിറങ്ങി; 2 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു, ഒരാളെ ആശുപത്രിയിലേക്ക് മാറ്റി.

അപ്രതീക്ഷിതമായി ഹർത്താൽ ദിനത്തിൽ വീണുകിട്ടിയ അവധി, കൊടുംചൂടിൽ നിന്ന് രക്ഷനേടാൻ ഒന്ന് മുങ്ങിക്കുളിക്കാമെന്ന് കരുതിയിറങ്ങിയതാണ് ആറംഗ സംഘം. അതൊരു ദുരന്തത്തിലേക്കുള്ള പോക്കാണെന്ന് അവരാരും കരുതിയില്ല. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് അശമന്നൂരിൽ പെരിയാർ വാലി കനാലിൽ

ക്ഷീണമുള്ളതും വീര്‍ത്തതുമായ കണ്ണുകള്‍ വൃക്ക തകരാറിന്റെ സൂചനയാണോ?; പരിശോധന നടത്തേണ്ടത് എപ്പോള്‍?

സാധാരണയായി കണ്ണുകള്‍ ക്ഷീണിച്ചും വീര്‍ത്തും കാണപ്പെടുന്നത് ഉറക്കക്കുറവ് കൊണ്ടും സ്‌ക്രീന്‍ സമയം കൂടുതലായതുകൊണ്ടുമൊക്കെയാണെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ എപ്പോഴും കാരണങ്ങള്‍ ഇതുതന്നെയാകണമെന്നില്ല. നീര്‍വീക്കം ദിവസംതോറും നീണ്ടുനില്‍ക്കുകയാണെങ്കില്‍ ചര്‍മ്മ സംരക്ഷണത്തിനും ഉറക്കക്കുറവിനും അപ്പുറത്തേക്ക് മറ്റെന്തെങ്കിലും കാരണംകൊണ്ടാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഇന്ന് മുതൽ പവർ കട്ട്; ദിവസവും അരമണിക്കൂർ വൈദ്യുതി മുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചുവരുന്ന വൈദ്യുതി പ്രതിസന്ധിയെത്തുടർന്ന് ഇന്ന് മുതൽ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുന്നു. ഇന്ന് ചേർന്ന കെഎസ്ഇബി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. വൈകുന്നേരം ആറ് മണി മുതൽ രാത്രി 12 മണി വരെയുള്ള

കന്നുകുട്ടികള്‍ക്ക് സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ; ഗോവര്‍ദ്ധിനി പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

കന്നുകുട്ടികള്‍ക്ക് 50 ശതമാനം സബ്‌സിഡി നിരക്കില്‍ കാലിത്തീറ്റ നല്‍കുന്ന പദ്ധതിയായ ഗോവര്‍ദ്ധിനിക്ക് ജില്ലയില്‍ തുടക്കമായി. അമ്പലവയല്‍ ക്ഷീരസംഘം ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സജി ജോസഫ് പദ്ധതി ഉദ്ഘാടനം ചെയ്തു.

ചുരത്തിൽ നാളെ ഗതാഗത നിയന്ത്രണം

താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നതിനിടെ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ട ഹിറ്റാച്ചി ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനാൽ ബുധനാഴ്ച (ഏപ്രിൽ 29) നാളെ പകൽ സമയത്ത് ഭാരവാഹനങ്ങൾക്കും മൾട്ടി ആക്സിൽ വാഹനങ്ങൾക്കും ചുരത്തിൽ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.