രണ്ട് മാസം നീണ്ട ശസ്ത്രക്രിയ, പന്നിയുടെ വൃക്ക മനുഷ്യനില്‍ തുന്നിച്ചേര്‍ത്തു; പരീക്ഷണം വിജയമെന്ന് ഗവേഷകര്‍

വാഷിങ്ടണ്‍: മനുഷ്യനില്‍ ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മാറ്റിവെച്ചു. അമേരിക്കയിലെ ഡോക്ടര്‍മാരാണ് 61 ദിവസം നീണ്ടുനിന്ന ശസ്ത്രക്രിയ നടത്തിയത്. മസ്തിഷ്ക മരണം സംഭവിച്ച രോഗിക്കാണ് വൃക്ക മാറ്റിവെച്ചത്. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ഗവേഷകര്‍ പറഞ്ഞു.

മൃഗങ്ങളുടെ അവയവങ്ങള്‍ മനുഷ്യനില്‍ വെച്ചുപിടിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള (ക്രോസ് സ്പീഷീസ് ട്രാൻസ്പ്ലാൻറുകൾ) ഗവേഷണങ്ങളുടെ ഭാഗമായിരുന്നു ശസ്ത്രക്രിയ. അമേരിക്കയില്‍ മാത്രം 1,03,000 ത്തിലധികം ആളുകൾ അവയവമാറ്റത്തിനായി കാത്തിരിക്കുന്നു, അവരിൽ 88,000 പേർക്ക് വേണ്ടത് വൃക്കയാണ്.

“കഴിഞ്ഞ രണ്ട് മാസത്തെ സൂക്ഷ്മ നിരീക്ഷണത്തിലൂടെയും വിശകലനത്തിലൂടെയും ഞങ്ങൾ വളരെയധികം കാര്യങ്ങൾ പഠിച്ചു. മൃഗങ്ങളുടെ അവയവങ്ങള്‍ മനുഷ്യനില്‍ മാറ്റിവെയ്ക്കുന്നത് സംബന്ധിച്ച ഗവേഷണങ്ങളില്‍ ഏറെ പ്രതീക്ഷയുണ്ട്”- ന്യൂയോർക്ക് യൂണിവേഴ്സിറ്റി ലാങ്കോൺ ട്രാൻസ്പ്ലാൻറ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ റോബർട്ട് മോണ്ട്ഗോമറി പറഞ്ഞു.

വിർജീനിയ ആസ്ഥാനമായുള്ള ബയോടെക് കമ്പനിയായ റിവിവികോർ ആണ് പരീക്ഷണത്തിനുള്ള പന്നിയെ നല്‍കിയത്. നിലവില്‍ സെനോ ട്രാന്‍സ്പ്ലാന്‍റേഷന്‍ പരീക്ഷണങ്ങള്‍ക്ക് പ്രധാനമായും പന്നിയുടെ അവയവങ്ങളാണ് ഉപയോഗിക്കുന്നത്. അവയവത്തിന്റെ വലിപ്പം, വളര്‍ച്ച തുടങ്ങിയ കാരണങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ മറ്റ് മൃഗങ്ങളേക്കാള്‍ പന്നിയാണ് അനുയോജ്യമെന്ന് ഗവേഷകര്‍ പറയുന്നു.

റോബർട്ട് മോണ്ട്ഗോമറി ഇത് അഞ്ചാമത്തെ തവണയാണ് മൃഗത്തിന്‍റെ അവയവം മനുഷ്യനില്‍ (സെനോട്രാൻസ്പ്ലാന്‍റ്) മാറ്റിവെച്ചത്. ലോകത്തില്‍ ആദ്യമായി ജനിതകമാറ്റം വരുത്തിയ പന്നിയുടെ വൃക്ക മാറ്റിവയ്ക്കൽ നടത്തിയത് 2021 സെപ്റ്റംബറിലാണ്. പന്നിയുടെ ഹൃദയം ആദ്യമായി മനുഷ്യനിലേക്ക് മാറ്റിവെച്ചതാകട്ടെ 2022 ജനുവരിയിലും. യൂണിവേഴ്സിറ്റി ഓഫ് മേരിലാൻഡ് മെഡിക്കൽ സ്കൂളിലെ സർജന്മാരാണ് ശസ്ത്രക്രിയ നടത്തിയത്. പക്ഷെ രോഗി രണ്ട് മാസത്തിനു ശേഷം മരിച്ചു. അതിനുമുന്‍പ് 1984ല്‍ ബബൂണിന്‍റെ ഹൃദയം നവജാതശിശുവിലേക്ക് മാറ്റിവെച്ചിരുന്നു. പക്ഷെ കുഞ്ഞ് 20 ദിവസം മാത്രമേ ജീവിച്ചുള്ളൂ.

ലോകമാകമാനം നിരവധി രോഗികള്‍ അവയവമാറ്റത്തിനായി കാത്തിരിക്കുന്നുണ്ട്. എന്നാല്‍ അവയവങ്ങള്‍ കിട്ടാനില്ല. ഈ സാഹചര്യത്തില്‍ മൃഗങ്ങളുടെ അവയവങ്ങള്‍ മനുഷ്യനിലേക്ക് മാറ്റിവെയ്ക്കുന്ന പരീക്ഷണങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.

ഏറെ ദുഃഖകരം, വാൽപ്പാറ അപകടത്തിൽപ്പെട്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്’: മുഖ്യമന്ത്രി

തമിഴ്‌നാട് പൊള്ളാച്ചി വാല്‍പ്പാറയിലുണ്ടായ വാഹനപകടത്തില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറെ ദുഃഖകരമായ സംഭവമാണെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമെങ്കില്‍ ചികിത്സ ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ

പനമരം പുഴയിൽ വീണ്ടും മുങ്ങിമരണം യുവാവിനെ തിരിച്ചറിഞ്ഞില്ല.

പനമരം: പനമരത്ത് നീരട്ടാടി ഭാഗത്ത് ശരത്ത് എന്ന യുവാവ് മുങ്ങി മരിച്ചതിന് പിന്നാലെ മറ്റൊരു യുവാവും മുങ്ങി മരിച്ചു. എന്നാൽ ഈ യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.ഇന്ന് വൈകീട്ടോടെ പനമരം വലിയ പുഴയിൽ മുങ്ങിയ യുവാവിനെ

‘ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കനില്ല’; ഹോട്ടലിലെ കമ്പ്യൂട്ടർ അടിച്ചുതകർത്ത് യുവാവ്

ആലപ്പുഴ: ഹോട്ടലിലെ കമ്പ്യൂട്ടറും സാമഗ്രികളും അടിച്ചുതകര്‍ത്ത് യുവാവ്. ആലപ്പുഴയിലെ ഹരിപ്പാടാണ് സംഭവം. ചിക്കന്‍ ഫ്രൈഡ് റൈസില്‍ ചിക്കനില്ലെന്ന് ആരോപിച്ച് ഇതിൽ പ്രകോപിതനായാണ് യുവാവിന്റെ അതിക്രമം. ഇന്നലെ ഹരിപ്പാടുളള ചിക്കാഗോ ഹോട്ടലിലാണ് സംഭവമുണ്ടായത്. ആറാട്ടുപുഴ സ്വദേശി

സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസ വാർത്ത, വില കുറയും, സുപ്രധാന തീരുമാനവുമായി കേന്ദ്രം; ഇറക്കുമതി ചെയ്യാന്‍ ബാങ്കുകള്‍ക്ക് അനുമതി

രാജ്യത്തെ സ്വര്‍ണ്ണ-വെള്ളി വിപണിയില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാര്‍ .സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി , ആക്‌സിസ് ബാങ്ക് തുടങ്ങി 15 പ്രമുഖ ബാങ്കുകള്‍ക്ക് സ്വര്‍ണ്ണവും വെള്ളിയും വിദേശത്തുനിന്ന് നേരിട്ട് ഇറക്കുമതി

ശ്രീനാരായണ ധർമ്മീമാംസ പരിഷത്തും ശ്രീ ശാരദ പ്രതിഷ്ഠ വാർഷിക മഹോത്സവവും ഞായറാഴ്ച നടക്കും

പുൽപ്പള്ളി:ഗുരുധർമ്മ പ്രചരണ സഭ വയനാട് ജില്ലാ കമ്മിറ്റിയുടെയും മാതൃസഭ,യുവജന സഭ ജില്ലാ കമ്മിറ്റികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ 114 -മത് ശ്രീ ശാരദ പ്രതിഷ്ഠാ വാർഷിക മഹോത്സവവും 64-ാമത് ശ്രീനാരായണ ധർമ്മ മീമാംസ പരിഷത്തും സംഘടിപ്പിക്കും.

വേനൽ കാലത്ത് വാങ്ങുന്ന പഴങ്ങൾ സുരക്ഷിതമോ? പരിശോധന ശക്തമാക്കാൻ എഫ്എസ്എസ്എഐ

ന്യൂഡൽഹി: പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ മാരകമായ കാൽസ്യം കാർബൈഡ് ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പരിശോധന ശക്തമാക്കാൻ ഭക്ഷ്യസുരക്ഷാ കമീഷണർമാർക്ക്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.