പെട്രോളിനേക്കാള്‍ വൻ ലാഭം, ഗ്യാസുകുറ്റി ഘടിപ്പിച്ച് ബൈക്കോടിച്ച് ജനം, തലയില്‍ കൈവച്ച് എംവിഡി!

പെട്രോൾ വിലക്കയറ്റത്തെ മറികടക്കാൻ ഇരുചക്രവാഹന ഉടമകള്‍ അനധികൃത പാചകവാതക സിലിണ്ടറുകള്‍ ഉപയോഗിച്ച് ബൈക്കുകള്‍ ഓടിക്കുന്നതായി റിപ്പോര്‍ട്ട്. തമിഴ്നാട്ടിലെ ഈറോഡില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന ഈ വാര്‍ത്ത പുറത്തുവരുന്നത് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈറോഡില്‍ മാത്രമല്ല തമിഴ്‍നാട്ടിലെ പല ജില്ലകളും നിരവധി ഇരുചക്ര വാഹന ഉടമകള്‍ അവരുടെ വാഹനങ്ങളില്‍ ഇന്ധനച്ചെലവ് ലാഭിക്കുന്നതിനുമായി പെട്രോളിന് പകരം എല്‍പിജി എൽപിജി കിറ്റുകൾ ഘടിപ്പിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കാറുകൾക്കും ഓട്ടോകൾക്കും മാത്രമാണ് നിലവില്‍ എൽപിജി കിറ്റുകൾ ഉപയോഗിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അനുമതി നൽകുന്നത്. അപ്പോഴാണ് ഇരുചക്രവാഹന ഉടമകൾ തങ്ങളുടെ ബൈക്കുകൾ 3.5 കിലോഗ്രാം ശേഷിയുള്ള എൽപിജി സിലിണ്ടറുകള്‍ ഉപയോഗിച്ച് നിയമവിരുദ്ധമായി ഓടിക്കുന്നത്. ഈ ബൈക്കുകളുടെ സുരക്ഷയെക്കുറിച്ച് മറ്റ് പല വാഹന ഉടമകളും ആശങ്ക ഉന്നയിക്കുകയും അപകട സംഭവങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് നടപടിയെടുക്കാൻ മോട്ടോര്‍വാഹനവകുര്രിനോടും പോലീസിനോടും ആവശ്യപ്പെട്ടതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രദശത്തെ നിരവധി ഇരുചക്രവാഹന ഉടമകള്‍ വീടുകളിൽ ഉപയോഗിക്കുന്ന റെഗുലേറ്ററുകളുള്ള എൽപിജി കിറ്റുകള്‍ തങ്ങളുടെ വാഹനങ്ങളില്‍ ഘടിപ്പിച്ചിട്ടുണ്ടെന്ന് സേലം കൺസ്യൂമർ ഫോറം (എസ്‌സിഎഫ്) സ്ഥാപക പ്രസിഡന്റ് ജെഎം ബൂപതി പറഞ്ഞു. ഈ സിലിണ്ടറും റെഗുലേറ്ററും പെട്രോളിയം കമ്പനികളല്ല ഉണ്ടാക്കുന്നതെന്നും പ്രാദേശികമായി നിർമ്മിക്കുന്നതാണെന്നും ഇത് അപകടസാധ്യത വീണ്ടും കൂട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. കിറ്റുമായി ബന്ധിപ്പിക്കുന്ന ട്യൂബും സുരക്ഷാ മാനദണ്ഡങ്ങൾ അനുസരിച്ചല്ല നിർമ്മിച്ചിരിക്കുന്നതെന്ന് ബൂപതി പറഞ്ഞു.

“ട്യൂബ് ഒരു സാധാരണ പ്ലാസ്റ്റിക് സ്ലീവ് ഉപയോഗിച്ച് ഇൻസുലേറ്റ് ചെയ്തിട്ടുണ്ട്, അത് തീപിടിക്കുന്നതാണ്. ഇത് റൈഡറെ ഒരു തരത്തിലും സംരക്ഷിക്കില്ല,” അദ്ദേഹം പറഞ്ഞു.

ടൂവീലറുകളുടെ എഞ്ചിൻ സിലിണ്ടറിനോട് ചേർന്നാണ് എൽപിജി കൺവേർഷൻ കിറ്റ് ഘടിപ്പിച്ചിരിക്കുന്നതെന്ന് ഈറോഡിലെ ചില മെക്കാനിക്കുകള്‍ പറയുന്നു. എഞ്ചിൻ സിലിണ്ടറിൽ ഒരു പ്ലഗ് ഘടിപ്പിച്ചിട്ടുണ്ടെന്നും അത് വാഹനം ഓടുമ്പോൾ തീപ്പൊരി ഉണ്ടാക്കിയേക്കുമെന്നും അമിതമായി ചൂടാകുന്നതിനാൽ എൽപിജി കൺവേർഷൻ കിറ്റ് പൊട്ടിത്തെറിച്ചേക്കാമെന്ന ഭയവും ചില മെക്കാനിക്കുകള്‍ ഉന്നയിക്കുന്നു.

ഇരുചക്രവാഹനങ്ങളിൽ എൽപിജി കിറ്റുകൾ ഘടിപ്പിച്ച് നല്‍കാൻ നിരവധി ഏജന്‍റുമാരും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാലത്ത് പല ബൈക്ക് ഉടമകളും തങ്ങളുടെ ജീവൻ പണയപ്പെടുത്തി പെട്രോളിൽ നിന്ന് എൽപിജിയിലേക്ക് ബൈക്ക് മാറ്റുന്നതായി ഇരുചക്രവാഹനങ്ങളിൽ എൽപിജി കിറ്റുകൾ ഘടിപ്പിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സ്വകാര്യ ഏജന്‍റ് പറയുന്നു. ബൈക്കുകളിൽ പ്രത്യേകം ഘടിപ്പിച്ച പെട്ടിയിലും സ്‌കൂട്ടറുകളിലെ ഹെൽമെറ്റ് സ്‌പേസ് ഏരിയയ്ക്കുള്ളിലും ഗ്യാസ് സിലിണ്ടർ ഘടിപ്പിക്കുമെന്ന് ഏജൻസിയിലെ ഒരു തൊഴിലാളി പറഞ്ഞു. ഒരു എൽപിജി കിറ്റ് ഘടിപ്പിക്കാൻ 8,000 രൂപയോളം ഈടാക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ അനധികൃത എല്‍പിജി ഉപയോഗം മോട്ടോർ വാഹന നിയമപ്രകാരം നിയമവിരുദ്ധമാണെന്ന് ഗതാഗതവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. വാഹനത്തിൽ എന്തെങ്കിലും മാറ്റം വരുത്തുന്നതിന് മുമ്പ് ഏജൻസിയും ബൈക്ക് ഉടമയും ട്രാൻസ്പോർട്ട് ഉദ്യോഗസ്ഥരിൽ നിന്ന് അനുമതി വാങ്ങണം എന്നാണ് നിയമം. എൽപിജി ഉപയോഗിച്ച് ബൈക്കിൽ മാറ്റം വരുത്തിയാൽ ഏജൻസിക്കും വാഹന ഉടമയ്ക്കുമെതിരെ കേസെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഈ കിറ്റുകൾ ഘടിപ്പിച്ച ഏജൻസികളിൽ സ്ഥലപരിശോധന നടത്താൻ ജില്ലയിലെ ആർടിഒമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഗതാഗതവകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

സൗജന്യ തൊഴില്‍ പരിശീലനം

ജില്ലാ വ്യവസായ കേന്ദ്രവും ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ടെക്‌നോളജി മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ സംരംഭം ആരംഭിക്കാനും വിപുലീകരിക്കാനും തൊഴില്‍ പരിശീലനം നല്‍കുന്നു. 20 ദിവസത്തെ സൗജന്യ പരിശീലനത്തിലേക്ക്

ഗൂഗിള്‍ മാപ്പ് ചതിച്ചാശാനേ! റോഡും തോടും തിരിച്ചറിയാനാകാത്ത വിധം വെള്ളക്കെട്ട്, പേട്ടയിൽ യൂബര്‍ കാര്‍ കാനയിൽ വീണു.

കൊച്ചി: കനത്ത മഴയിൽ കൊച്ചിയിലെ പലയിടത്തും വെള്ളം കയറിയിരിക്കുകയാണ്. നഗരത്തില്‍ വെള്ളക്കെട്ട് മൂലമുള്ള ദുരിതം തുടരുന്നതിനിടെ തൃപ്പുണിത്തുറ പേട്ടയിൽ യൂബര്‍ ടാക്സി കാര്‍ കാനയിൽ വീണു. യാത്രക്കാരനെ ഇറക്കിയശേഷം പേട്ടയിലൂടെ ഗൂഗിള്‍ മാപ്പുമിട്ട് പോകുന്നതിനിടെയാണ്

മെസിയെ കൊണ്ടുവരാൻ പണം അടച്ചു; ഇനി വന്നില്ലെങ്കില്‍ കരാര്‍ ലംഘനം, നിയമനടപടി; റിപ്പോർട്ടർ ടിവി എംഡി

കൊച്ചി: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി അടക്കമുള്ള അര്‍ജന്റീനന്‍ ടീം കേരളത്തിലേക്ക് വരില്ലെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് വ്യക്തവും കൃത്യവുമായ മറുപടിയുമായി റിപ്പോര്‍ട്ടര്‍ ടി വി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്‍. അര്‍ജന്റീന ഫുട്‌ബോള്‍

യു.പി സ്‌കൂള്‍ ടീച്ചര്‍ കൂടിക്കാഴ്ച

വിദ്യാഭ്യാസ വകുപ്പില്‍ യു.പി സ്‌കൂള്‍ ടീച്ചര്‍ -മലയാളം മീഡിയം (കാറ്റഗറി നമ്പര്‍ 707/2023) തസ്തികയിലേക്ക് ഓഗസ്റ്റ് ആറിന് കൂടിക്കാഴ്ച നടത്തുന്നു. കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ജില്ലാ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക്

വെറ്ററിനറി ഡോക്ടര്‍ നിയമനം

റീ ബില്‍ഡ് കേരള പദ്ധതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റ് 2.0യിലേക്ക് താത്ക്കാലികടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു. വെറ്ററിനറി മെഡിക്കല്‍ ബിരുദവും കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ

കടന്നലിന്റെ കുത്തേറ്റ് മധ്യവയസ്ക്‌കൻ മരിച്ചു.

തരിയോട്: തേങ്ങ പറിക്കാനായി തെങ്ങിൽ കയറിയ മധ്യവയസ്ക‌ൻ കടന്നലിന്റെ കുത്തേറ്റ് മരിച്ചു. തരിയോട് എട്ടാംമൈൽ ചെറുമലയിൽ ജോയ് പോൾ (55) ആണ് മരിച്ചത്. ഇന്നലെ രാവിലെ പത്ത് മണിയോ ടെയാണ് ജോയിക്ക് കടന്നൽ കുത്തേറ്റത്.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.