സ്വന്തം മകളെ പീഡിപ്പിച്ചത് 6 വർഷത്തോളം, കുട്ടിയിൽ നിന്ന് വിവരമറി‌ഞ്ഞത് അപ്രതീക്ഷിതമായി; 64കാരന് 97 വര്‍ഷം തടവ്

മലപ്പുറം: കരുവാരക്കുണ്ടിൽ പതിനൊന്നുകാരിയായ മകളെ അഞ്ചാം വയസ്സുമുതൽ നിരന്തരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ പിതാവിന് 97 വർഷം കഠിനതടവും 1,10,000 രൂപ പിഴയും. പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി (ഒന്ന്) ജഡ്ജി എസ്. സൂരജ് ആണ് ശിക്ഷ വിധിച്ചത്. കുട്ടിയുടെ സംരക്ഷണച്ചുമതലയുള്ള ആൾ തന്നെ പീഡിപ്പിച്ചതിനാൽ ഇതിനുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376(3) പ്രകാരമുള്ള 30 വർഷം കഠിനതടവും 25,000 രൂപ പിഴയുമാണ് കൂടിയ ശിക്ഷ.

മറ്റൊരു വകുപ്പിൽ 20 വർഷം തടവും 25,000 രൂപ പിഴയുമുണ്ട്. പോക്‌സോ നിയമത്തിലെ മൂന്നു വകുപ്പുകൾ പ്രകാരം 20, 15, 10 വർഷങ്ങൾ വീതം കഠിനതടവും 60,000 രൂപ പിഴയുമുണ്ട്. ഇവയ്ക്ക് പുറമേ ബാലനീതി നിയമപ്രകാരം രണ്ടുവർഷം കഠിനതടവുമുണ്ട്. പിഴ അടയ്ക്കാത്തപക്ഷം നാലര വർഷം കഠിന തടവ് അനുഭവിക്കണം.

2019 ൽ കരുവാരക്കുണ്ട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് 64കാരനായ പിതാവിനെ ശിക്ഷിച്ചത്. പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും നീണ്ട ശിക്ഷ. മാതാവിന്റെ അസുഖത്തെ തുടർന്ന് കുട്ടി ബന്ധു വീട്ടിൽ താമസിച്ചപ്പോൾ അവിടുത്തെ സമപ്രായക്കാരിയോട് പീഡനവിവരം പറയുകയായിരുന്നു. ഇതറിഞ്ഞ മാതാവാണ് പോലീസിൽ പരാതി നൽകിയത്.

കരുവാരക്കുണ്ട് സബ് ഇൻസ്‌പെക്ടർമാരായിരുന്ന പി. ജ്യോതീന്ദ്രകുമാർ, കെ.എൻ. വിജയൻ, ജയപ്രകാശ്, ഇൻസ്‌പെക്ടർ അബ്ദുൾ മജീദ് എന്നിവരാണ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റുചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സ്വപ്ന പരമേശ്വരത്ത് ഹാജരായി. പ്രതിയെ പെരിന്തൽമണ്ണ സബ് ജയിൽ മുഖേന തവനൂർ സെൻട്രൽ ജയിലിലേക്ക് അയച്ചു. നേരത്തെ സഹോദരിമാരെ പീഡിപ്പിച്ച കേസിൽ ഒരു പ്രതിക്ക് പെരിന്തൽമണ്ണ പ്രത്യേക കോടതി 80 വർഷം കഠിനതടവ് വിധിച്ചിരുന്നു.

സമാനമായ കേസില്‍ പതിനാലു വയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്ത പിതാവിനെ മഞ്ചേരി പോക്‌സോ സ്‌പെഷൽ അതിവേഗ കോടതി 63 വർഷം കഠിനതടവിനും ഏഴ് ക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചിരുന്നു. മഞ്ചേരി സ്വദേശിയായ 48കാരനെയാണ് ജഡ്ജി എ.എം. അഷ്‌റഫ് ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായുള്ള തടവുശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയെന്നതിനാൽ ഫലത്തിൽ പ്രതി 20 വർഷത്തെ കഠിനതടവ് അനുഭവിച്ചാൽ മതി. പോക്‌സോ ആക്ടിലെ മൂന്ന് വകുപ്പുകളിൽ 20 വർഷം വീതം കഠിന തടവ്, രണ്ട് ലക്ഷം രൂപ വീതം പിഴ എന്നിങ്ങനെയാണ് ശിക്ഷ.

ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടെങ്കിൽ പ്രകടമാകുന്ന ഏഴ് ലക്ഷണങ്ങൾ

ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടെങ്കിൽ പ്രകടമാകുന്ന ഏഴ് ലക്ഷണങ്ങൾ ഹൃദയത്തിൽ ബ്ലോക്ക് വരുന്നത് ഇന്ന് പലരിലും കണ്ട് വരുന്ന പ്രശ്നമാണ്. ഈ ബ്ലോക്ക് കൂടുമ്പോൾ അറ്റാക്കും പിന്നീട് ഹാർട്ട് ഫെയിലിയർ എന്ന അവസ്ഥയ്ക്കുമെല്ലാം വഴി തെളിയിക്കുന്നു.

യൂറോപ്പിനെ അവിശ്വസിച്ചു, ട്രംപ് വീണ ഇറാൻ എന്ന ‘ഊരാക്കുടുക്ക്’

ഇറാൻ യുദ്ധം എന്ന ഊരാക്കുടുക്കിൽ ഖർഗ് ദ്വീപിലെ (Kharg Island) സൈനിക കേന്ദ്രങ്ങൾ തകർത്തു എന്ന് അമേരിക്ക അവകാശപ്പെട്ടു. ഇറാന്‍റെ ക്രൂഡ് കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്നത് അവിടെയാണ്. ഇറാന്‍റെ ഓയിൽ ലൈഫ്

ആറാം തവണയും ആശ്വാസം; സ്വര്‍ണവില ഇന്നും കുറഞ്ഞു, പക്ഷെ വലിയ പ്രതീക്ഷ വേണ്ടെന്ന് വിദഗ്ധർ

വിലയില്‍ ഇടിവുണ്ടാകുന്നുണ്ടെങ്കിലും ഇപ്പോഴത്തെ അവസ്ഥയില്‍ സ്വര്‍ണവിലയെ വിശ്വസിക്കാന്‍ കഴിയാത്ത രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. അടിക്കടിയുണ്ടാകുന്ന വിലക്കുറവിനെ പ്രതീക്ഷയോടെ കാണേണ്ടതില്ലെന്ന് ഒരുവിഭാഗം സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. ഈ വര്‍ഷം അവസാനം എത്തുമ്പോഴേക്കും സ്വര്‍ണവില 1.50 ലക്ഷത്തിലേക്കെത്താനും

ശിഹാബ് തങ്ങൾ റിലീഫ് സെൽനാസർ ആറങ്ങാടൻ അനുസ്‌മരണവും കിറ്റ് വിതരണവും നടത്തി

വാരമ്പറ്റ: വാരമ്പറ്റ ശാഖ മുസ്ലിം ലീഗ് ശിഹാബ് തങ്ങൾ റിലീഫ് സെല്ലിന്റെ നേത്യത്വത്തിൽ വാരമ്പറ്റയിലെ മത സാമൂഹിക രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യമാ യിരുന്ന മരണപെട്ട എ.നാസർ അനുസ്‌മരണ പ്രാർത്ഥന സദസും റംസാൻ റിലീഫ് കിറ്റ്

നേരിയ ആശ്വാസം, ഹോർമുസ് കടലിടുക്ക് കടന്ന് ക്രൂഡ് ഓയിലുമായി രണ്ടാമത്തെ കപ്പലും മുംബൈയിൽ

മുംബൈ:പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്നതിനിടെ സുപ്രധാനമായ ഹോർമുസ് കടലിടുക്ക് കടന്ന് രണ്ടാമത്തെ ക്രൂഡ് ഓയിൽ ടാങ്കറും മുംബൈയിലെത്തി. ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ 1.35 ലക്ഷം മെട്രിക് ടൺ ക്രൂഡ് ഓയിലും വഹിച്ചുള്ള ലൈബീരിയൻ പതാക

ബാങ്ക് ജീവനക്കാരൻ കാറിൽ മരിച്ചനിലയിൽ

അമ്പലവയൽ: അമ്പലവയൽ സഹകരണ ബാങ്ക് ജീവനക്കാരനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്പലവയൽ കോ-ഓപ്പറേറ്റീവ് ബാങ്കിലെ ജീവനക്കാരനായ വിപിൻ ശങ്കറിനെയാണ് ആയിരംകൊല്ലി ക്വാറി കുളത്തിന് സമീപം നിർത്തിയിട്ടിരുന്ന കാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.