പ്രമേഹത്തിന് മുതല്‍ ഓര്‍മശക്തിക്ക് വരെ ഉത്തമം; അറിയാം ബ്ലൂ ടീയുടെ ആരോഗ്യ ഗുണങ്ങള്‍.

സാധാരണയായി പാല്‍ ചായ, കട്ടന്‍ ചായ, ട്രീന്‍ ടീ തുടങ്ങിയവയാണ് എല്ലാവരും കുടിക്കുന്നത്. എന്നാല്‍ ‘ബ്ലൂ ടീ’ അല്ലെങ്കില്‍ നീലച്ചായയെ കുറിച്ച്‌ പലര്‍ക്കും വലിയ അറിവുണ്ടാകില്ല. ഹെര്‍ബല്‍ ടീ – നീലച്ചായ നീല ശംഖുപുഷ്പത്തില്‍ നിന്നാണ് ഉണ്ടാക്കുന്നത്. ശംഖു പുഷ്പം ഇട്ട് തിളപ്പിച്ച വെള്ളം അരിച്ച്‌ നാരങ്ങാ നീരും ചേര്‍ത്താല്‍ ബ്ലൂ ടീ റെഡിയായി. മധുരമാണ് നീലച്ചായയുടെ രുചി.

അറിയാം നീലച്ചായയുടെ ആരോഗ്യ ഗുണങ്ങള്‍

പ്രമേഹ രോഗികള്‍ക്ക് കുടിക്കാന്‍ പറ്റിയ ഒന്നാണ് ബ്ലൂ ടീ. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ശംഖുപുഷ്പത്തിന്റെ ഇലയ്ക്കു കഴിവുണ്ട്. ഭക്ഷണത്തില്‍ നിന്നും ഗ്ലൂക്കോസിന്റെ ആഗിരണത്തെ നിയന്ത്രിച്ച്‌ ടൈപ്പ് 2 പ്രമേഹം തടയാൻ നീലച്ചായ സഹായിക്കും.

ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു എന്നതാണ് നീല ചായയുടെ ഏറ്റവും പ്രധാനപ്പെട്ട ഗുണം. അകാലവാര്‍ധക്യത്തെ തടയാനും ശരീരത്തിലെത്തുന്ന വിഷപദാര്‍ഥങ്ങളെ പ്രതിരോധിക്കാനും ഈ ആന്റി ഓക്‌സിഡന്റുകള്‍ക്ക് കഴിയും.

ചുമ, ജലദോഷം, ആസ്മ ഇവയില്‍ നിന്നെല്ലാം ആശ്വാസ മേകാൻ നീലച്ചായയ്ക്കു കഴിയും. ശംഖുപുഷ്പത്തിന്റെ ഇലയ്ക്ക് അലര്‍ജികളില്‍ നിന്നൊക്കെ പ്രതിരോധനം നല്‍കാന്‍ സഹായിക്കും. പ്രതിരോധശേഷി കൂട്ടാനും ഇവ മികച്ചതാണ്.

നീലച്ചായ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നു. ഒപ്പം രക്തചംക്രമണം വര്‍ധിപ്പിച്ച്‌ ഹൃദ്രോഗസാധ്യതയെ കുറയ്ക്കും.

സമ്മര്‍ദമകറ്റാനും ഓര്‍മശക്തി മെച്ചപ്പെടുത്താനും ശംഖുപുഷ്പത്തില്‍ നിന്നുള്ള ഈ ചായയ്ക്ക് കഴിയും.

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ നീലച്ചായ തലമുടിയുടെയും ചര്‍മ്മത്തിന്‍റെയും ആരോഗ്യത്തിന് നല്ലതാണ്.

ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നീലച്ചായ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഇവ വണ്ണം ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.