കാവുംമന്ദം: സമ്പൂർണ്ണ കുഷ്ഠരോഗ നിർമ്മാർജ്ജന യജ്ഞത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന ബാലമിത്ര ക്യാമ്പയിന് തരിയോട് ഗ്രാമപഞ്ചായത്തിൽ തുടക്കമായി. തരിയോട് ജിഎൽപി സ്കൂളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ജി ഷിബു ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പാറക്കണ്ടി അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കെ ശ്രീകല പദ്ധതി വിശദീകരണം നടത്തി. ഈ ക്യാമ്പയിനിലൂടെ സ്കൂൾ വിദ്യാർത്ഥികളിൽ സ്ക്രീനിങ് നടത്തി രോഗ സാധ്യതയുള്ളവരെ കണ്ടെത്തി ആവശ്യമായ പരിശോധനകളും ചികിത്സയും ലഭ്യമാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. വാർഡ് അംഗം ചന്ദ്രൻ മടത്തുവയൽ, പ്രധാന അധ്യാപിക ബിന്ദു തോമസ്, എം പി ടി എ പ്രസിഡണ്ട് രാധിക ശ്രീരാഗ്, ആശാവർക്കർ ജെസ്സി മാത്യു തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ സീനിയർ അസിസ്റ്റൻറ് സിപി ശശികുമാർ സ്വാഗതവും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഇ കെ അഷ്മില നന്ദിയും പറഞ്ഞു.

കെ.എസ്.ആർ.ടി.സി. ബസ്സിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം
മേപ്പാടി നെടുമ്പാല പള്ളിക്കവലയിൽ ബസടിച്ച് വയോ ധികയ്ക്ക് ദാരുണാന്ത്യം. പള്ളിക്കവല സ്വദേശിനി അന്നമ്മ (95) ആണ് മരിച്ചത്. കെഎസ്ആർടിസി ബസ്സിൽ കയറാൻ ശ്രമിക്കുന്നതിനിടെ അതേ ബസ് ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ 8:30-ഓടെയായിരുന്നു അപകടം. Facebook






