മൃഗസംരക്ഷണ വകുപ്പിന്റെ ആര്‍.കെ.വി.വൈ പദ്ധതിപ്രകാരം ജില്ലക്കനുവദിച്ച മൊബൈല്‍ വെറ്ററിനറി യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി വെറ്ററിനറി സര്‍ജനേയും ഡ്രൈ കം അറ്റന്റന്റിനെയും താല്‍ക്കാലികടിസ്ഥാനത്തില്‍ നിയമിക്കുന്നു. വെറ്ററിനറി സര്‍ജന്‍ യോഗ്യത വെറ്ററിനറി ബിരുദം, ഡ്രൈവര്‍ കം അറ്റന്റന്റ് ഏഴാം ക്ലാസ് പാസ്, എല്‍എംവി. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത, അംഗീകൃത തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസലും പകര്‍പ്പുമായി സെപ്തംബര്‍ 25 ന് രാവിലെ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍: 04936 202292.

കെ.എസ്.ആർ.ടി.സി. ബസ്സിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം
മേപ്പാടി നെടുമ്പാല പള്ളിക്കവലയിൽ ബസടിച്ച് വയോ ധികയ്ക്ക് ദാരുണാന്ത്യം. പള്ളിക്കവല സ്വദേശിനി അന്നമ്മ (95) ആണ് മരിച്ചത്. കെഎസ്ആർടിസി ബസ്സിൽ കയറാൻ ശ്രമിക്കുന്നതിനിടെ അതേ ബസ് ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ 8:30-ഓടെയായിരുന്നു അപകടം. Facebook






