മാനന്തവാടി താലൂക്കിലെ തവിഞ്ഞാല് വില്ലേജില് കണ്ണോത്ത് മല വാഹനാപകടത്തില് മരണപ്പെട്ട 9 പേരുടെ കുടുംബാംഗങ്ങള്ക്കും ഗുരുതരമായി പരിക്കേറ്റ 5 പേര്ക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില് നിന്ന് ധനസഹായം അനുവദിക്കും. മരണപ്പെട്ടവര്ക്ക് 10 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്ക്ക് 3 ലക്ഷം രൂപ വീതവുമാണ് അനുവദിക്കുക. ഇന്ന് (ബുധന്) ചേര്ന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്