പുകയിൽ പിറന്ന ക്രിസ്റ്റ്യാനോയുടെ ഗോൾ വൈറലാക്കി സോഷ്യൽ മീഡിയ

റിയാദ്: തിരിഞ്ഞും മറിഞ്ഞും ചാടിയും എല്ലാം അനേകം ഗോളുകൾ ക്രിസ്ററ്യാനോ റൊണാൾഡോ കരിയറിൽ കുറിച്ചിട്ടുണ്ട്. പക്ഷേ ഇതുപോലൊരു ഗോൾ ക്രിസ്റ്റ്യാനോ ഒരിക്കലും നേടിയിട്ടുണ്ടാകില്ല.

സൗദി പ്രൊ ലീഗിൽ അൽ നസ്റിനായി ക്രിസ്റ്റ്യാനോ നേടിയ ഗോൾ സോഷ്യൽ മീഡിയയിൽ പറന്നുനടക്കുകയാണ്. അൽ അഹ്‍ലിയുമായുള്ള മത്സരത്തിന്റെ നാലാം മിനിറ്റിലാണ് ക്രിസ്റ്റ്യാനോയുടെ വിചിത്രഗോൾ പിറന്നത്.

ക്രിസ്റ്റ്യാനോയും സദിയോ മാനെയും റോബർട്ട് ഫിർമീന്യോയും റിയാദ് മെഹ്റസും അടക്കമുള്ള വമ്പൻ താര നിര അണിനിരന്ന മത്സരമായതിനാൽ തന്നെ ഗാലറി നിറഞ്ഞുകവിഞ്ഞിരുന്നു. ഗാലറിയിൽ ആരാധകർ ഉയർത്തിവിട്ട ആഘോഷത്തിന്റെ പുകപടലങ്ങൾ മത്സരം തുടങ്ങുമ്പോൾ മൈതാനത്തെയും കീഴടക്കിയിരുന്നു.

ഇടതുവിങ്ങിലൂടെ അതിവേഗം ഓടിയെത്തിയ ക്രിസ്റ്റ്യാനോ പോസ്റ്റിലേക്ക് നിറയൊഴിക്കുമ്പോൾ അൽഅഹ്‍ലി ഗോൾകീപ്പർ എഡ്വേഡ് മെൻഡി പുകച്ചുരുളുകൾക്കുള്ളിലായിരുന്നു. പന്തിന്റെ ഗതി ഗോൾകീപ്പർക്ക് വ്യക്തമായി കാണാൻ കഴിയില്ല എന്ന് വിഡിയോകളിൽ വ്യക്തമാണ്. ഗോളിന്റെ ബലത്തിൽ മത്സരത്തിൽ 2-1ന് അൽ നസ്ർ വിജയിച്ചിരുന്നു. മത്സരത്തെ ബാധിക്കുന്ന കാണികളുടെ ഇത്തരം ചെയ്തികൾക്കെതിരെ നടപടി വേണമെന്ന് നിരവധി പേർ സമൂഹമാധ്യമങ്ങളിൽ ആവശ്യപ്പെടുന്നുണ്ട്.

https://twitter.com/totalcristiano/status/1705284605790613929?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1705284605790613929%7Ctwgr%5Ed7c0978a2165a2d4a769c5de2a1434f286597f8b%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mediavisionnews.in%2F2023%2F09%2Fcristiano-ronaldo-smoke-goal%2F

https://twitter.com/MadridistaAFG/status/1705282469065343284?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1705282469065343284%7Ctwgr%5Ed7c0978a2165a2d4a769c5de2a1434f286597f8b%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mediavisionnews.in%2F2023%2F09%2Fcristiano-ronaldo-smoke-goal%2F

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.