കുടുംബശ്രീ മിഷന്‍ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന തിരികേ സ്‌കൂള്‍ പ്രവര്‍ത്തനങ്ങളുടെ സിഡിഎസ് തല പരിശീലനം തുടങ്ങി. ജില്ലയിലെ അഞ്ച് കേന്ദ്രങ്ങളിലായാണ് പരിശീലനം നടക്കുക. കാവുംമന്ദം സര്‍വീസ് ബാങ്ക് ഹാളില്‍ നടന്ന പരിശീലനം ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ ക്ലസ്റ്റര്‍ തല പരിശീലനം കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണന്‍, ബത്തേരിയില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അമ്പിളി സുധി, പനമരത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഗിരിജ കൃഷ്ണന്‍, മാനന്തവാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.കെ ജയഭാരതി എന്നിവര്‍ ഉദ്ഘാടനം ചെയ്തു. പരിശീലനങ്ങള്‍ നാളെ (ചൊവ്വ) സമാപിക്കും. ജില്ലയിലെ 405 ആര്‍.പിമാരാണ് പരിശീലനത്തില്‍ പങ്കെടുക്കുന്നത്. ഒക്ടോബര്‍ 1 മുതലാണ് തിരികെ സ്‌കൂള്‍ ക്ലാസുകള്‍ ആരംഭിക്കുക.

മണിക്കൂറുകൾക്കുള്ളിൽ ഏറിയും കുറഞ്ഞും സ്വർണ വില; കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന്റെ നിരക്കറിയാം
സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. 22 കാരറ്റ് 1 പവൻ സ്വർണത്തിന് പവന് 160 രൂപയാണ് വർധിച്ചിരിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 1,10,480 രൂപയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ വൈകീട്ട് ഒരു പവൻ







