ആയുഷ്മാന്‍ ഭവഃ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ ആദ്യ പ്രതിവാര ആരോഗ്യമേള മേപ്പാടിയില്‍ തുടങ്ങി. സൗജന്യ ജീവിത ശൈലീ രോഗ നിര്‍ണ്ണയ സൗകര്യവും ചികിത്സയും ലഭ്യമാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. കൂട്ടമുണ്ട ജനകീയാരോഗ്യകേന്ദ്രത്തില്‍ നടന്ന മേള മേപ്പാടി പഞ്ചായത്ത് അംഗം ബീന സുരേഷ് ഉദ്ഘാടനം ചെയ്തു. ജനങ്ങളില്‍ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജീവിത ശൈലീ രോഗങ്ങള്‍, മറ്റ് രോഗങ്ങള്‍ എന്നിവയ്‌ക്കെതിരെ ബോധവല്‍ക്കരണ ക്ലാസ്സുകള്‍ അവയുടെ സ്‌ക്രീനിംഗ് എന്നിവയും നടക്കും. ഹെല്‍ത്ത് ആന്റ് വെല്‍നെസ് സെന്ററുകള്‍ മുതല്‍ സി.എച്ച്.സി വരെയുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ മേളകള്‍ നടക്കും. ഡയബറ്റിക് റെറ്റിനോപതി സ്‌ക്രീനിംഗ്, അനുബന്ധ നേത്ര പരിശോധന എന്നിവ നടന്നു. മാനന്തവാടി ഗവ. മെഡിക്കല്‍ കോളജിലെ നേത്രരോഗ വിഭാഗം വിദഗ്ധര്‍ 64 രോഗികളെ പരിശോധിച്ചു. നാലുപേരെ തിമിര ശസ്ത്രക്രിയക്ക് റഫര്‍ ചെയ്തു. നേത്രസംരക്ഷണം, പകര്‍ച്ചവ്യാധികള്‍ എന്നീ വിഷയങ്ങളില്‍ യഥാക്രമം ഡോ. രചന ചന്ദ്രൻ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.കെ നവാസ് എന്നിവര്‍ ക്ലാസെടുത്തു. ജെപിഎച്ച്എന്‍, എംഎല്‍എസ്പി, ഒപ്റ്റോമെട്രിസ്റ്റ്, ആശാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







