തിരുനെല്ലി: പനവല്ലിയിലും പരിസര പ്രദേശങ്ങളിലും രൂക്ഷമായ കടുവാ ശല്യത്തിന് ശ്വാശ്വത പരിഹാരം കാണണം എന്നാവശ്യപ്പെട്ട് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ അപ്പപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ബി.ജെ.പി ജില്ല പ്രസിഡണ്ട് കെ.പി മധു ഉദ്ഘാടനം ചെയ്തു. രാജീവൻ കക്കേരി അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡണ്ട് കെ.മോഹൻദാസ് മുഖ്യ പ്രഭാഷണം നടത്തി.ഇ.മാധവൻ, അഖിൽ പ്രേം .സി ,കണ്ണൻ കണിയാരം, ഗിരീഷ് കട്ടക്കളം, അരീക്കര ചന്തു, പ്രദീപ് തോൽപ്പെട്ടി, പി.ശശി, എൻ.കെ മണി, പി കെ കേശവനുണ്ണി, ജി.രാജു എന്നിവർ സംസാരിച്ചു.

സംസ്ഥാന ജൂനിയർ അത്ലറ്റിക്സ് മീറ്റ് ജാവലിൻ ത്രോയിൽ സ്വർണ്ണം നേടി നമിത എ.ആർ
തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ജൂനിയർ അത് ലറ്റിക്സ് മീറ്റിൽ ജാവലിൻ ത്രോ യിൽ സ്വർണ്ണ മെഡൽ നേടി നാടിന്റെ അഭിമാനമായി നമിത എ.ആർ. വാരാമ്പറ്റ ഗവ: ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. അരിക്കളം രാമൻ,