മാനന്തവാടി: മാനന്തവാടി ഉപജില്ല കായിക മേള മാനന്തവാടി ഹൈസ്കൂൾ മൈതാനിയിൽ സെപ്റ്റംബർ 29 ന് തുടക്കം കുറിക്കും.
മൂന്ന് ദിവസങ്ങളായാണ് കായിക മേള നടത്തുന്നത്. സെപ്റ്റംബർ 29, 30 ഒക്ടോബർ 3 തിയ്യതികളിലാണ് മത്സരം നടത്തുന്നത് രണ്ടായിരത്തി എണ്ണൂറോളം കായിക പ്രതിഭകളാണ് ഉപജില്ല മത്സരത്തിൽ പങ്കെടുക്കുന്നത്. നൂറിലധികം സ്കൂൾ തല മത്സരങ്ങൾ പൂർത്തിയായിട്ടുണ്ട്.
കായിക മേളയുടെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. പി.ബി.ബിനു. അധ്യക്ഷത വഹിച്ചു. മാനന്തവാടി വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി അധ്യക്ഷ അഡ്വ: സിന്ദു സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.എ.ഇ.ഒ ഗണേഷ് എം.എം, സലീം അൽത്താഫ്, സുനിൽ.കെ.ആർ, സന്തോഷ് .കെ .കെ
അജയകുമാർ, മുരളീദാസ്.പി കെ.ജി.ജോൺസൻ ജലീൽ.എം, റീത്ത.പി എന്നിവർ സംസാരിച്ചു

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്