എന്റെ വാര്‍ഡ് നൂറില്‍ നൂറ്; അഭിമാന നേട്ടവുമായി തരിയോട് പുല്‍പ്പള്ളി പഞ്ചായത്തുകൾ

നവകേരളം പദ്ധതിയില്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന എന്റെ വാര്‍ഡ് നൂറില്‍ നൂറ് ക്യാമ്പയിനില്‍ മികച്ച നേട്ടം കൈവരിച്ച് തരിയോട് പുല്‍പ്പള്ളി പഞ്ചായത്തുകള്‍. ക്യാമ്പിയിനിന്റെ ഭാഗമായി നൂറ് ശതമാനം വാതില്‍പ്പടി ശേഖരണവും നൂറ് ശതമാനം യൂസര്‍ ഫീയും പഞ്ചായത്തുകള്‍ പൂര്‍ത്തീകരിച്ചു. ജില്ലയില്‍ എന്റെ വാര്‍ഡ് നൂറില്‍ നൂറ് ക്യാമ്പയിന്‍ പൂര്‍ത്തീകരിക്കുന്ന ആദ്യ പഞ്ചായത്തുകളാണ് തരിയോടും പുല്‍പ്പള്ളിയും.
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും മാലിന്യ ശേഖരണവും യൂസര്‍ ഫീയും നൂറ് ശതമാനം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ ക്യാമ്പയിന്‍ സെക്രട്ടറിയേറ്റിന്റെ നേതൃത്വത്തില്‍ ഹരിത കേരളം മിഷന്‍ ആവിഷ്‌കരിച്ച ക്യാമ്പയിനാണ് എന്റെ വാര്‍ഡ് നൂറില്‍ നൂറ്. ഇതനുസരിച്ച് തിരെഞ്ഞെടുക്കപ്പെടുന്ന വാര്‍ഡുകളില്‍ ജനങ്ങളുടെ സഹകരണത്തോടെ വാര്‍ഡ് മെമ്പര്‍മാരുടെയും ഹരിത കര്‍മ്മസേന അംഗങ്ങളുടെയും നേതൃത്വത്തില്‍ പ്രത്യേക ക്യാമ്പയിന്‍ നടത്തി നൂറ് ശതമാനം ക്യാമ്പയിന്‍ പൂര്‍ത്തീകരിക്കും. ജില്ലയില്‍ ഇതുവരെ 7 ഗ്രാമ പഞ്ചായത്തുകള്‍ ക്യാമ്പയിനില്‍ പങ്കാളികളായി. 47 വാര്‍ഡുകള്‍ നൂറ് ശതമാനം നേട്ടം കൈവരിച്ചു. അതില്‍ തരിയോടും പുല്‍പ്പള്ളിയും മുഴുവന്‍ വാര്‍ഡുകളിലും നൂറ് ശതമാനം നേട്ടം കൈവരിക്കുന്ന ആദ്യ പഞ്ചായത്തുകളാണ്. അജൈവ മാലിന്യങ്ങളും യൂസര്‍ ഫീയും നല്‍കാത്തതില്‍ ശിക്ഷാ നടപടികളിലേക്കോ പിഴയിലേക്കോ പോകാതെ തന്നെ പൊതുജന സഹകരണത്തോടെ തീര്‍ത്തും ജനകീയമായി യൂസര്‍ ഫീ നേട്ടം കൈവരികുന്നു എന്നതാണ് ക്യാമ്പയിനിന്റെ പ്രത്യേകത. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടന്നു വരുന്നുണ്ട്. നൂറ് ശതമാനം നേട്ടം കൈവരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിത കര്‍മ്മസേന അംഗങ്ങളെ ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ പ്രത്യേക ചടങ്ങുകള്‍ സംഘടിപ്പിച്ച് ആദരിക്കുന്നുണ്ട്.

എന്റെ വാര്‍ഡ് നൂറില്‍ നൂറ് ക്യാമ്പയിന്‍ പൂര്‍ത്തീകരിച്ച തരിയോട് പഞ്ചായത്തിനെ ഹരിത കേരളം മിഷന്‍ ആദരിച്ചു. തരിയോട് പഞ്ചായത്തില്‍ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ ആന്റണി അധ്യക്ഷത വഹിച്ചു. നവകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ സുരേഷ് ബാബു ഗ്രാമപഞ്ചായത്ത് ടീമിന് മൊമെന്റൊയും വാര്‍ഡുകളിലെ ഹരിതകര്‍മ സേന അംഗങ്ങള്‍ക്കും അനുമോദന പത്രവും കൈമാറി. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഷമീം പാറക്കണ്ടി, പുഷ്പ മനോജ്, രാധ പുലിക്കോട്ട്, മെമ്പര്‍മാരായ ഉണ്ണികൃഷ്ണന്‍, ചന്ദ്രന്‍ മടത്തുവയല്‍, വിജയന്‍ തോട്ടുങ്കല്‍, സൂന നവീന്‍, ബീന റോബിന്‍സണ്‍, വത്സല നളിനാക്ഷന്‍, സിബില്‍ എഡ്വേര്‍ഡ്, കെ.എന്‍ ഗോപിനാഥന്‍, പഞ്ചായത്ത് സെക്രട്ടറി എം.ബി ലതിക, വി.ഇ.ഒ വി.എം ശ്രീജിത്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രതീഷ്, നിറവ് ഹരിത സഹായ സംഘം പ്രതിനിധി രാജേഷ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഇ കെ രാധ തുടങ്ങിയവര്‍ സംസാരിച്ചു. ഹരിത കര്‍മ്മസേന അംഗങ്ങള്‍, പഞ്ചായത്ത് ജീവനക്കാര്‍, നവകേരളം കര്‍മ്മ പദ്ധതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അനധികൃത കുടിയേറ്റം; രണ്ട് ബംഗ്ലാദേശി യുവതികൾ പിടിയിൽ

തിരുവനന്തപുരം: അനധികൃത കുടിയേറ്റം മൂലം കേരളത്തിലെത്തിയ രണ്ട് ബംഗ്ലാദേശി യുവതികൾ കഴക്കൂട്ടത്ത് പിടിയിൽ. ബംഗ്ലാദേശികളായ സുമി, ഇദ്ഖാനൂൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പൊലീസ് നടത്തിയ പരിശോധനയിൽ പെൺവാണിഭം എന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ബംഗ്ലാദേശി യുവതികളുടെ കൂടെയുണ്ടായിരുന്ന

സീസൺ തിരക്ക് ഒഴിവാക്കാൻ മെയ് ഒന്ന് മുതൽ ഊട്ടിയിൽ ഗതാഗത നിയന്ത്രണം

ഊട്ടി: ഊട്ടിയിൽ സീസൺ തിരക്കിനോട് അനുബന്ധിച്ചുള്ള ഗതാഗത നിയന്ത്രണം മേയ് ഒന്നിന് നിലവിൽ വരും. പുഷ്പമേള അടക്കമുള്ളവ കാണാൻ ഊട്ടിയിൽ ലക്ഷക്കണക്കിനു സന്ദർശകർ എത്തുന്നത് പതിവാണ്. വൻ ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ഗതാഗത നിയന്ത്രണം. മേയ്

ബന്ദിപ്പൂരിലും നാഗര്‍ഹോളെയിലും ഇനി നോ സെല്‍ഫി

കര്‍ണാടകത്തിലെ പ്രമുഖ ദേശീയോദ്യാനങ്ങളും ഒട്ടേറെ മലയാളി സന്ദര്‍ശകര്‍ എത്തുന്നതുമായ ബന്ദിപ്പുര്‍, നാഗര്‍ഹോളെ വനങ്ങളില്‍ സഞ്ചാരികള്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍. സഫാരിക്കിടെ വന്യമൃഗങ്ങള്‍ക്കൊപ്പം സെല്‍ഫിയും വീഡിയോയും എടുക്കുന്നതിനു കര്‍ണാടക വനംവകുപ്പ് നിരോധനമേര്‍പ്പെടുത്തി. കൂടാതെ സഫാരി ആരംഭിച്ചാല്‍ മൊബൈല്‍

ഹാൻഡ്‌ബോൾ സെലക്ഷൻ ട്രയൽസ്

ജില്ലാ ഹാൻഡ്‌ബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ സബ് ജൂനിയർ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി സെലക്ഷൻ ട്രയൽസ് നടത്തുന്നു. മെയ് 2 രാവിലെ 8 മുതൽ വൈത്തിരി എച്ച്.ഐ.എം യു.പി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന സെലക്ഷനിൽ 2013 ജനുവരി

ശുഭയാത്രാ സുരക്ഷിത യാത്ര; ജില്ലയിൽ ഡ്രൈവര്‍മാര്‍ക്കുള്ള ബോധവത്കരണം ഊര്‍ജിതമാക്കി

വാഹനാപകടങ്ങള്‍ കുറയ്ക്കാൻ ലക്ഷ്യമിട്ട് ശുഭയാത്രാ സുരക്ഷിത യാത്ര പദ്ധതിയുമായി ജില്ലാ ജനമൈത്രി പൊലീസ്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഡ്രൈവര്‍മാര്‍ക്കായി പൊലീസ് നടത്തുന്ന ബോധവത്കരണ പരിപാടികൾ കൂടുതൽ ഊർജിതമാക്കി. മധ്യവേനലവധിക്കാലത്ത് നിരത്തുകളില്‍ തിരക്കേറുന്നതിനാൽ റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനായാണ്

നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ; ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ആരംഭിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനായി ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ആരംഭിച്ചു. കളക്ടറേറ്റ് ആസൂത്രണഭവൻ എ.പി.ജെ ഹാളിൽ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു. ജില്ലാതല മാസ്റ്റർ ട്രെയിനർമാർ, മണ്ഡലതല ട്രെയിനർമാർ, റിട്ടേണിങ് ഓഫീസർമാരുടെ സ്റ്റാഫ് എന്നിവർക്കായാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.