പ്രഥമദൃഷ്ട്യാ തെളിവില്ലെങ്കില്‍ പോക്സോ കേസില്‍ മുന്‍കൂര്‍ ജാമ്യം നല്‍കാം: കേരള ഹൈക്കോടതി

പോക്സോ കേസുകളില്‍ പ്രതിയാകുന്നവര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ തെളിവില്ലെങ്കില്‍ മുൻകൂര്‍ ജാമ്യം നല്‍കാമെന്ന് ഹൈക്കോടതി. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമ കേസുകളില്‍ പ്രതിക്ക് മുൻകൂര്‍ ജാമ്യം അനുവദിക്കരുതെന്നാണ് ക്രിമിനല്‍ നടപടി ചട്ടത്തിലെ വ്യവസ്ഥ. എന്നാല്‍ പോക്സോ കേസുകളില്‍ കോടതികള്‍ വസ്തുതയും സാഹചര്യവും വിലയിരുത്തി ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് ഉത്തരവിട്ടു.

മകളെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ മുൻകൂര്‍ ജാമ്യം തേടി വടക്കാഞ്ചേരി, പറവൂര്‍ സ്വദേശികള്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് കോടതി ഉത്തരവ്. ലൈംഗികാതിക്രമം സമൂഹത്തിനെതിരെയുള്ള കുറ്റകൃത്യമാണെന്നതില്‍ സംശയമില്ല. ഇത് ഇരകളില്‍ ജീവിതം മുഴുവൻ അപമാനവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കും. അതുകൊണ്ട് തന്നെ പോക്സോ കേസുകളില്‍ മുൻകൂര്‍ ജാമ്യം അനുവദിക്കാനാവില്ല.

എന്നിരുന്നാലും ചില സന്ദര്‍ഭങ്ങളില്‍ നിരപരാധികള്‍ക്കെതിരെ ഇത്തരം ആരോപണങ്ങളുണ്ടാകാറുണ്ട്. കുട്ടികളുടെ കസ്റ്റഡി വിട്ടുകിട്ടലുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ പോക്സോ കള്ളക്കേസുകള്‍ ഏറിവരുന്നുണ്ട്. ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട് കള്ളക്കേസുകളും നിലവിലുണ്ട്. നിരപരാധികളെ അറസ്റ്റ് ചെയ്യാൻ നിയമത്തില്‍ പറയുന്നില്ല.

അറസ്റ്റ് വിലക്കുന്ന വ്യവസ്ഥ കര്‍ശനമായി പാലിച്ചാല്‍ നിരപരാധികള്‍ അകത്താവുന്ന സ്ഥിതിയുണ്ടാവും. കുറ്റവാളികളെ ശിക്ഷിക്കുന്നത് പോലെ പ്രധാനപ്പെട്ടതാണ് നിരപരാധികളെ സംരക്ഷിക്കലും. ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശം സംരക്ഷിക്കാൻ കോടതിക്ക് ബാധ്യതയുണ്ടന്നും കോടതി വ്യക്തമാക്കി. ഹര്‍ജികളിലൊന്നില്‍ പ്രതിക്കെതിരായ പരാതിയില്‍ കഴമ്ബില്ലെന്നും അറസ്റ്റ് ഉണ്ടാവില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്ന് ഇതു രേഖപ്പെടുത്തി ഹര്‍ജി തീര്‍പ്പാക്കി. രണ്ടാമത്തെ വ്യക്തിയുടെ ഹര്‍ജിയില്‍ ആരോപണത്തില്‍ കഴമ്ബുണ്ടെന്ന് വിലയിരുത്തിയ കോടതി മുൻകൂര്‍ ജാമ്യം അനുവദിച്ചില്ല.

അങ്കം കുറിച്ച് കേരളം, സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; ധർമ്മടത്ത് പിണറായി തന്നെ

തിരുവനന്തപുരം: കേരളം ബൂത്തിലെത്തുമ്പോൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എം വി ​ഗോവിന്ദൻ. 75 മണ്ഡലങ്ങളിൽ സിപിഎം സ്ഥാനാർത്ഥികൾ മത്സരിക്കും. ബാക്കി മണ്ഡലങ്ങളിൽ പൊതു സ്വതന്ത്രർ ജനവിധി തേടും. കൊടുവള്ളി, കോട്ടക്കൽ,

ബാണാസുര സാഗർ ഡാം റിസർവോയറിൽ കാണാതായവ യോധികന്റെ മൃതദേഹം കണ്ടെത്തി

പടിഞ്ഞാറത്തറ: ബാണാസുര സാഗർ ഡാം റിസർവോയറിൽ കാണാതായ 80 വയസ്സുള്ള വയോധികൻ്റെ മൃതദേഹം കണ്ടെത്തി. തരിയോട് സ്വദേശി യായ മാങ്ങോട്ടിൽ വീട്ടിൽ അണ്ണൻ എന്നയാളുടെ മൃതദേഹമാണ് കണ്ടത്തിയത്. കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ്

വീട്ടിൽ അതിക്രമിച്ചു കയറി അക്രമം; കൊല്ലം സ്വദേശി പിടിയിൽ-പിടിയിലായത് കവർച്ച, ഗാർഹീക പീഡനം, വഞ്ചനക്കേസുകളുൾപ്പെടെ നിരവധി കേസുകളിൽപ്പെട്ടയാൾ

പുൽപ്പള്ളി: വീട്ടിൽ അതിക്രമിച്ചു കയറി മധ്യവയസ്കയായ സ്ത്രീയെയും മക്കളെയും അതിക്രമിച്ച നിരവധി കേസുകളിൽ പ്രതിയായ കൊല്ലം സ്വദേശി അറസ്റ്റിൽ. മടത്തറ, പറയാട്ട് വീട്ടിൽ ഡി. അഖിൽ(38)നെയാണ് പുൽപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. പിറവം സ്റ്റേഷനിൽ

ട്രാഫിക് നിയമലംഘനത്തിന് പിഴ അടയ്ക്കാനുണ്ടോ? പിഴത്തുകയിൽ വൻ ഇളവ് നൽകാൻ സർക്കാർ

തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങൾക്ക് ചുമത്തിയ പിഴയിൽ അമ്പത് ശതമാനം ഇളവ് നൽകാൻ സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് ആംനെസ്റ്റി സ്‌കീം പുറപ്പെടുവിക്കാൻ സർക്കാർ തീരുമാനിച്ചു. രണ്ടാം പിണറായി സർക്കാരിന്റെ അവസാന മന്ത്രിസഭാ യോഗത്തിലാണ് പിഴത്തുകയിൽ

പൊതുസമൂഹത്തെ ചേർത്ത് നിർത്തി ഇഫ്താർ സംഗമം

മാനന്തവാടി: മാനന്തവാടിയിലെ പൊതുസമൂഹത്തെ ചേർത്ത് നിർത്തി പഴശ്ശി ഗ്രന്ഥാലയത്തിൻ്റെ ഇഫ്താർ സംഗമം. മാനന്തവാടി നഗരസഭ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സികുട്ടീവ് അംഗം സത്യവതി ടീച്ചർ, ജില്ല ലൈബ്രറികൗൺസിൽ പ്രസിഡണ്ട് പികെ

വാഷും വാറ്റ് ചാരായവുമായി പിടിയിൽ

മീനങ്ങാടി: കൃഷ്ണഗിരി കൊളഗപ്പാറ ചാമക്കാലായിൽ വീട്ടിൽ ശിവൻമണി(64)നെയാണ് മീനങ്ങാടി പോലീസ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 8 ലിറ്റർ വാഷും 500 എം എൽ നാടൻ ചാരായവും കണ്ടെടുക്കുകയായിരുന്നു. ഇയാൾക്കെതിരെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.