നിരവിൽപുഴ : കുഞ്ഞോം എ യു പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥിക്ക് നിർമിച്ച് കൊടുക്കുന്ന വീടിന്റെ ശിലാസ്ഥാപനം തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ഗണേഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ താരേഷ് , പ്രധാന അധ്യാപിക വനജ എൻ , അജേഷ് ആനന്ദ്, മുഹമ്മദ് റഷീദ് പി , സജീവൻ സി കെ , കേശവൻ പി , റസീന, പുഷ്പൻ ,സിന്ധു ഹരികുമാർ എന്നിവർ സംസാരിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







