മാനന്തവാടി: വിദ്യാർത്ഥികളിൽ കൂടി വരുന്ന ലഹരി ഉപയോഗം നിയന്ത്രിക്കാൻ സമഗ്ര പദ്ധതികൾ ആവശ്യമാണന്ന് മാനന്തവാടി ഉപജില്ല അറബി അധ്യാപക സംഗമം ആവശ്യപ്പെട്ടു.വിദ്യാർത്ഥികളെ ലഹരി ഉപയോഗത്തിൽ നിന്ന് രക്ഷിക്കാൻ നിതാന്ത ജാഗ്രതയോടെ അധ്യാപകർ മുന്നിട്ടിറങ്ങണം.
വിദ്യാർത്ഥികളുടെയും യുവാക്കളുടെയും
ലഹരി ഉപയോഗത്തിൽ രക്ഷിതാക്കളും
സമൂഹവും കടുത്ത ആശങ്കയിലാണ്.
ഇതിനെതിരെ മുഴുവൻ സന്നദ്ധ സംഘങ്ങളും രംഗത്തിറങ്ങണം.പരിശീലന സംഗമം ബി.പി.സി.സുരേഷ് കെ കെ ഉദ്ഘാടനം ചെയ്തു .ഐ .എം.ജി.സുലൈഖ, എൻ, ഐ.എം.ഇ.ഫൈസൽ.ടി,അക്ബറലി.ടി, യൂനുസ്.ഇ, നൗഷാദ്.സി, മുഹമ്മദലി, ഉനൈസ് തങ്ങൾ, നസ്റിൻ.ടി ഹംസ ടി.എ, റഊഫ് പള്ളിക്കൽ എന്നിവർ സംസാരിച്ചു

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്