കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായ് കല്‍പ്പറ്റ ഖാദി ഗ്രാമ സൗഭാഗ്യയില്‍ ഖാദി മേള ആരംഭിച്ചു.
കല്‍പ്പറ്റ നഗരസഭ വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.ടി.ജെ ഐസക്ക് ഉദ്ഘാടനം ചെയ്തു. ഖാദി ബോര്‍ഡ് ജില്ലാ പ്രോജക്ട് ഓഫീസര്‍ പി.സുഭാഷ്, വില്ലേജ് ഇന്‍ഡസ്ട്രീസ് ഓഫീസര്‍ എം. അനിത, ഷോറൂം മാനേജര്‍ പി. ദിലീപ് കുമാര്‍, ഷൈജു അബ്രഹാം, ജിബിന്‍ വി.പി, കെ ഫസീല, ഒ.കെ.പുഷ്പ, കെ.കെ ശ്രീബീഷ്, ഇ.കെ റിജിന എന്നിവര്‍ സംസാരിച്ചു. മേളയില്‍ മനില ഷര്‍ട്ടിംഗ്, മസ്ലിന്‍ ഷര്‍ട്ടിംഗ്, റെഡിമേഡ് ഷര്‍ട്ടുകള്‍, കുപ്പടം മുണ്ടുകള്‍, കോട്ടണ്‍ സാരികള്‍, സില്‍ക്ക് സാരികള്‍, ബെഡ് ഷീറ്റുകള്‍, കാവി മുണ്ടുകള്‍, മസ്ലിന്‍ മുണ്ടുകള്‍, ഉന്നകിടക്കകള്‍, തലയിണകള്‍, ചുരിദാര്‍ ടോപ്പുകളും കൂടാതെ വിവിധ തരം ഗ്രാമ വ്യവസായ ഉല്‍പ്പന്നങ്ങളും ലഭ്യമാണ്. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ , ബാങ്ക്, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഖാദി തുണിത്തരങ്ങള്‍ക്ക് സര്‍ക്കാര്‍ 30% വരെ റിബേറ്റും ലഭിക്കും. മേള ഒക്ടോബര്‍ 3 ന് സമാപിക്കും.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







